അസഹിഷ്ണുതയുടെ കരിനിഴല്‍ പടരുമ്പോള്‍ ഫാസിസം ഒരു പ്രത്യയശാസ്ത്രമായി കാണുന്നതെന്തിന്?

അസഹിഷ്ണുതയും അതേച്ചൊല്ലിയുള്ള വിവാദങ്ങള്‍ക്കും തിരികൊളുത്തുന്നവരുടെ ഉള്ളുകളികളെക്കുറിച്ചും മാധ്യമ പ്രവര്‍ത്തകയായ പ്രിന്‍സി ആമി എഴുതുന്നു…..

aami

അസഹിഷ്ണുത എന്നപദമായിരിക്കും കേരളത്തില ഇന്ന് ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെടുന്നത്. രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന അസിഷ്ണുതയെച്ചൊല്ലിയുള്ള വിവാദങ്ങളും പ്രതിരോധങ്ങളും കൊടുമുടി കയറുമ്പോള്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നത് സംഘ് പരിവാര്‍ മാത്രമല്ല, ഇസ്ലാമിക മതമൗലീവാദികളും ഉണ്ടെന്നതിന് നിരവധി തെളിവുകള്‍ ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. ചരിത്രപരമായി ഇന്ത്യപോലുള്ള മതേതര-ജനാധിപത്യ സമൂഹത്തില്‍ ഇത്തരം ചര്‍ച്ചകള്‍ക്ക് ഇടംകുറവായിരുന്നു. 1991ല്‍ ബാബ്‌റിമസ്ജിദ് തകര്‍ക്കപ്പെടും മുസ്ലിം സമൂഹം അരക്ഷിതാവസ്ഥയിലേക്ക് നീങ്ങുകയോ ചെയ്ത സംഭവത്തിലൊന്നും ഇത്തരത്തിലുള്ള അസഹിഷ്ണുതാ ചര്‍ച്ചകള്‍ക്ക് ഇടം കുറവായിരുന്നു. രാജ്യത്ത് ഭീകാക്രമണങ്ങളും കൊള്ളയും കൊള്ളിവെപ്പും മുംബൈ പോലുള്ള നഗരങ്ങളില്‍ ജീവിതം നരകതുല്യമായപ്പോഴും പ്രതികരിക്കാത്തവരാണിപ്പോള്‍ അസഹിഷ്ണുതാവാദവുമായി രംഗത്തുള്ളതെന്നാണ് ഹിന്ദുസംഘടനകളുടെ വാദം. എന്നാല്‍ ഈയടുത്തകാലത്ത് എ ആര്‍ റഹ്മാന്‍, കമലഹാസന്‍ വിവാദങ്ങളിലൊന്നും പ്രത്യേകിച്ച് ഇസ്ലാമിക അസഹിഷ്ണുത വാദം കാര്യമായി ഉയര്‍ന്നുകേട്ടില്ലെങ്കിലും കോഴിക്കോട്ടെ മാധ്യമപ്രവര്‍ത്തക വി പി റജീന മദ്രസാ അധ്യാപകരുടെ വഴിവിട്ട പോക്കിനെതിരെ ഫെയ്‌സ്ബുക്കില്‍ പ്രതികരിച്ചതോ െമാസ് റിപ്പോര്‍ട്ടിംഗിലൂടെ ഇവരുടെ അക്കൗണ്ടുതന്നെ മരവിപ്പിച്ചിരുന്നു. അസഹിഷ്ണുതാ ചര്‍ച്ചയില്‍ ഇസ്്‌ലാമികവാദികള്‍ക്കേറ്റ തിരിച്ചടിയും ഹിന്ദുസംഘടനകള്‍ക്ക് ബാലന്‍സ് ചെയ്യാന്‍ ഒരു വിഷയം ലഭിച്ചുവെന്നതിലപ്പുറം ഇതില്‍ കാര്യമയ മാറ്റമൊന്നും പ്രതീക്ഷിക്കേണ്ടതുമില്ല. ഒരു നാണയത്തിന്റെ രണ്ടുവശങ്ങളാണ് ഭൂരിപക്ഷ-ന്യൂനപക്ഷ ഫാസിസം എന്ന കാര്യത്തില്‍ തര്‍ക്കമില്ലാത്തിടത്തോളം.

kalburgi

രാജ്യത്ത് വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയുടെ പ്രത്യക്ഷ ലക്ഷണമായിക്കണ്ടത്് കല്‍ബുര്‍ഗി വധവും ദാദ്രി സംഭവവും എഴുത്തുകാനായ ഭഗവാനെതിരെയുള്ള ഭീഷണിയുമൊക്കെയായിരുന്നു. ആമിര്‍ഖാനിലെത്തിയപ്പോള്‍ വിഷയം അതിര് കടന്നെന്ന് മാത്രം. പക്ഷെ അത് മാത്രമല്ല അസഹിഷ്ണുത .അരക്ഷിതാവസ്ഥക്കെതിരെ പുരസ്‌കാരങ്ങള്‍ തിരികെ നല്കി പ്രതിഷേധിക്കുന്ന അവസ്ഥ. പ്രതിഷേധിക്കുന്നവരോട് പാകിസ്ഥാനിലേക്ക് പോകാന്‍ ആവശ്യപ്പെടുന്ന ധാര്‍ഷ്ട്യം. അസഹിഷ്ണുതാ വിവാദത്തില്‍ ആദ്യമായി പങ്കുചേര്‍ന്ന ബോളിവുഡ് സൂപ്പര്‍താരമാണ് ഷാരൂഖ് ഖാന്‍. എന്നാല്‍ ഇതേ വിവാദത്തില്‍ ഇപ്പോള്‍ ഷാരൂഖ് ഖാന്റെ യു ടേണ്‍. രാജ്യത്ത് അസഹിഷ്ണുത ഉണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് കിങ് ഖാന്‍ ഒരു ദേശീയ മാധ്യമത്തോട് വെളിപ്പെടുത്തുകയുണ്ടായി. ന്യൂഡല്‍ഹിയില്‍ നടന്ന ഗോയങ്ക പുരസ്‌കാരവേദിയിലാണ് രാജ്യത്ത് വളര്‍ന്നു വരുന്ന അസഹിഷ്ണുതയെ കുറിച്ച് ആമിര്‍ ഖാന്‍ തുറന്നടിച്ചത്.കുഞ്ഞിനെയോര്‍ത്ത് രാജ്യം വിട്ടു പോവുന്നതിനെ കുറിച്ചു തന്റെ ഭാര്യ കിരണ്‍ പറഞ്ഞുവെന്നായിരുന്നു ആമിറിന്റെ വാക്കുകള്‍. സവര്‍ണ ഫാസിസത്തെ പരിഹാസ രൂപേണ പരമാര്‍ശിക്കുന്ന പി.കെ പോലുള്ള അദ്ദേഹത്തിന്റ സിനിമ ഇന്ത്യയില്‍ പ്രദര്‍ശിപ്പിച്ച് കോടിക്കണക്കിന് രൂപ വരുമാനം നേടിയ ആമിറിന്റെത് നന്ദികെട്ട പരാമര്‍്ശം ആണ് എന്നാണ് ശിവസേനയുടെ മുഖപത്രമായ സാമ്‌ന പറയുന്നത്. ആമിര്‍ ഖാന്‍ ഇപ്പോള്‍ അനുഭവിയ്ക്കുന്നതിന് സമാനമായ അവസ്ഥകളിലൂടെ താനും കടന്നുപോയിട്ടുണ്ടെന്നാണ് എ ആര്‍ റഹ്മാന്‍ പറയുന്നു .’മുഹമ്മദ്: മെസഞ്ചര്‍ ഓഫ് ഗോഡ്’ എന്ന ഇറാനിയന്‍ സിനിമയുടെ സംഗീത സംവിധാനം ചെയ്തതിന്റെ പേരില്‍ എആര്‍ റഹ്മാനെതിരെ ഫത്‌വ പുറപ്പെടുവിച്ചിരുന്നു. മുംബൈയിലെ റാസ അക്കാദമിയുടെ വകയായിരുന്നു ഇത്. .പ്രവാചകനെ അപമാനിയ്ക്കുന്നതാണ് സിനിമ എന്ന് പറഞ്ഞായിരുന്നു ഫത്‌വ പുറപ്പെടുവിച്ചത്. ഇതോടെ വിശ്വഹിന്ദു പരിഷത്തും രംഗത്തിറങ്ങി. മതം മാറി ഘര്‍ വാപസി നടത്താനുള്ള സമയാണെന്നായിരുന്നു റഹ്മാന്‍ വിഷയത്തില്‍ അവരുടെ വാദം. രജനിയെ നായകനാകുന്ന ടിപ്പു സുല്‍ത്താന്‍ എന്ന സിനിമക്കും മതസംഘടനകളുടെ എതിര്‍പ്പ് നേരിടേണ്ടി വന്നു.ബിജെപി, ആര്‍എസ്എസ്, ഹിന്ദു മുന്നണി എന്നീ സംഘടനകളാണ് രജനീകാന്ത് ഈ ചിത്രത്തില്‍ അഭിനയിക്കുന്നതിനെ എതിര്‍ത്തു രംഗത്തെത്തിയിരിക്കുന്നത്. ഇസ്ലാമിനേയും മുസ്ലീംമിനേയും തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ സിനിമ നിര്‍മ്മിച്ചതായി ആരോപിച് കമലഹാസന്റെ വിശ്വരൂപതിനെതിരെ തമിഴ്‌നാട്ടിലെ മുസ്ലിം മുന്നേറ്റ കഴകം രംഗത്ത് വന്നത് 2013 ല്‍ ആയിരുന്നു. ആമിറോ ഷാരുഖൊ, ബീഫ് കഴിക്കുന്ന മുസ്ലീങ്ങളെയോ പാകിസ്താനിലേയ്ക്ക് പോകട്ടെ എന്ന് പറഞ്ഞ് അവസാനിപ്പിയ്ക്കാന്‍ പറ്റുന്ന കാര്യങ്ങളല്ല രാജ്യത്ത് നടക്കുന്നത്. ഒരു വിഭാഗത്തിന് അസഹിഷ്ണുത സംബന്ധിച്ച് ആശങ്കകളുണ്ടെങ്കില്‍ അത് പരിഹരിയ്ക്കാനാണ് ഉത്തരവാദിത്തമുള്ളവര്‍ ശ്രമിക്കേണ്ടത്. അസഹിഷ്ണുതയുണ്ടെന്നു പറയുന്നവര്‍ക്കെതിരെ പോലും നടപടി വേണമെന്ന് പറയുന്ന ഉത്തരവാദിത്വപ്പെട്ടവര്‍ പോലും ഇന്ത്യയെ പോലെ ഒരു രാജ്യത്തിന്റെ ശാപമാണ് സംശയം ഇല്ല . ശീതകാല സമ്മേളനം ഇന്ന് തുടങ്ങാനിരിക്കെ വളര്‍ന്നുവരുന്ന അസഹിഷ്ണുതയെ അപലപിച്ച് പാര്‍ലമെന്റ് പ്രമേയം പാസാക്കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ജെഡിയു അധ്യക്ഷന്‍ ശരത് യാദവും ആവശ്യപ്പെട്ടിരുന്നു.

RAJEENA_2634387f

കോഴിക്കോട്ടെ വി പി റജീനയിലേക്ക് വിഷയമെത്തുമ്പോള്‍ സോഷ്യല്‍മീഡിയ ഫാസിസമാണ് ഇവര്‍ക്കെതിരെ മതമൗലീകവാദികള്‍ ലക്ഷ്യം വച്ചത്. മദ്രസകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് നേരെയുള്ള പീഢനശ്രമങ്ങള്‍ ദിനംപ്രതിയെന്നോണം വാര്‍ത്തകളില്‍ നിറയാറുണ്ട്. 23 വര്‍ഷം മുമ്പ് അവര്‍ക്കുണ്ടായ അനുഭവ വിവരണത്തെ വളരെ അസഹിഷ്ണുതയോടെയാണ് എതിരാളികള്‍ നേരിട്ടത്. അവരുടെ പോസ്റ്റിന് താഴെ കമ്മന്റ് ചെയ്ത തെറികള്‍ വായിക്കുന്നവര്‍ക്കറിയാം മലയാളികളുടെ സംസ്‌കാരവും സംസ്‌കാരശൂന്യതയുമെന്ന് വ്യക്തം. ഇത്തരം വിഷയത്തില്‍ പോസ്റ്റിടുന്ന പുരുഷന്‍മാര്‍ക്കെതിരെ സംഘടിതമായ നീക്കങ്ങള്‍ സോഷ്യല്‍മീഡിയ ഫാസിസ്റ്റുകളില്‍ നിന്ന് കുറവാണ് താനും. വേദ പഠന ക്ലാസ്സുകളിലും മദ്രസകളിലും സ്ത്രീത്വം ചൂഷണം ചെയ്യപ്പെടുന്നു എന്ന അവരുടെ അനുഭവ സാക്ഷ്യത്തെ ഭയക്കുന്നത് എന്തിനാണ്? പിന്നെ ആ ഫേസ് ബുക്ക് പോസ്റ്റി നോട് അസഹിഷ്ണുത എന്തിന്? സത്യത്തില്‍ രാജ്യത്തെ മുസ്ലിമുകള്‍ ക്കെതിരെ നടക്കുന്നത്, അല്ലെങ്കില്‍ ആമിറിനും, ഷാരുഖ് ഖാനും, റഹ്മാനും എതിരെ നടക്കുന്നത് മാത്രമാണോ അസഹിഷ്ണുത? ആമിര്‍ ഖാനും എആര്‍ റഹ്മാനും ഏതെങ്കിലും തരത്തില്‍ അസഹിഷ്ണുത അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് അവരുടെ മാത്രം പ്രശ്‌നമാണോ? മദ്രസകളില്‍ നടക്കുന്ന പീഡനകഥകളെ കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട മാധ്യമപ്രവര്‍ത്തക വിപി റെജീനയ്ക്ക് തയാഥാസ്ഥിതികരുടെ ഭാഗത്തുനിന്നു നേരിടേണ്ടി വന്ന ഭീഷണികളും ഒരു പറ്റം ആളുകളുടെ ഇടപെടലിനെതുടര്‍ന്നു അവരുടെ ഫേസ് ബുക്ക് അക്കൗണ്ട് പൂട്ടിച്ചതും അസഹിഷ്‌നുതയുമായി തന്നെ ചേര്‍ത്ത വായിക്കപെടെണ്ടതല്ലേ? അസഹിഷ്ണുതയെന്ന് വാതോരാതെ പറയുന്ന നമ്മുടെ ബുദ്ധിജീവി സമൂഹം സാംസ്‌കാരിക നായകരുമൊന്നും പലപ്പോഴും ന്യൂനപക്ഷ വിഷയങ്ങളില്‍ കൃത്യതയാര്‍ന്നതും ശക്തവുമായ നിലപാട് എടുക്കാറില്ലെന്ന യാഥാര്‍ഥ്യം കേരളത്തില്‍ കുറെ കാലമായി നിലനില്‍ക്കുന്നുണ്ട്. റജീനയ്ക്ക് പിന്തുണയുമായിവന്ന എം എന്‍ കാരശ്ശേരിയുടെ നടപടി സ്വാഗതാര്‍ഹം തന്നെ.

ami

മുഖ്യാധാര ഇടതുപക്ഷത്തുണ്ടായ അപചയമാണ് പലപ്പോഴും ഇത്തരം വിഷയങ്ങള്‍ കത്തിപ്പടരാനുള്ള പ്രധാനകാരണം. പാര്‍ലമെന്ററി വ്യാമോഹത്തിനടിമപ്പെട്ട ഇടതുപക്ഷം തങ്ങളുടെ നിപലാട് കൃത്യമായും വ്യക്തമായും രേഖപ്പെടുത്തുന്നില്ലെന്ന യാഥാര്‍ഥ്യം വിസ്മരിക്കാനാവില്ല. രാജ്യത്ത് ഫാസിസം വളരുമ്പോള്‍ എന്തുകൊണ്ടും ഇത് പ്രതിരോധിക്കാനുള്ള ശേഷിയും പ്രാപ്തിയും ഇടതുപക്ഷത്തിന് മാത്രമാണിപ്പോഴുള്ളത്. ഇതുപക്ഷ ബദല്‍ നിലപാടുകളില്‍ അടിയുറച്ചുനില്‍ക്കുന്ന പ്രസ്ഥാനങ്ങളും പ്രവര്‍ത്തകരുമാണ് പലപ്പോഴും ഇത്തരം സന്ദര്‍ഭങ്ങളില്‍ സുശക്തമായ നിലപാട് സ്വീകരിക്കാറുള്ളത്. മുഖ്യധാരാ ഇടതുപക്ഷം മൗനംവെടിയാത്ത സ്ഥിതി വിശേഷവും.
ഫാസിസ്റ്റുകള്‍ നിയന്ത്രിക്കുന്ന രീതിയിലേക്ക് സോഷ്യല്‍മീഡിയകള്‍ മാറുന്നുവെന്ന അപകടകരമായ അവസ്ഥയിലൂടെയാണ് രാജ്യം നീങ്ങുന്നത്. സോഷ്യല്‍മീഡിയ ഫാസിസം ചെറുത്തുതോല്‍പ്പിക്കുന്നതിനൊപ്പം പൗരന്റെ സ്വാതന്ത്ര്യത്തിന് മതിയായ ഇടവും കാലഘട്ടത്തിന്റെ അനിവാര്യതയായിക്കാണുകതന്നെ വേണം.

© 2024 Live Kerala News. All Rights Reserved.