പോര്‍ച്ചുഗല്‍ പ്രധാനമന്ത്രിയായി ഇന്ത്യന്‍ വംശജന്‍; ലളിതജീവിതശൈലിയുടെ ഉടമ

ലിസ്ബന്‍: പോര്‍ച്ചുഗല്‍ പ്രധാനമന്ത്രിയായി ഇന്ത്യന്‍ വംശജനായ അന്റോണിയൊ കോസ്റ്റയെ തെരഞ്ഞെടുത്തു. ലളിത ജീവിതശൈലിയുടെ പേരില്‍ ലിസ്ബന്‍ ഗാന്ധി എന്നാണ് കോസ്റ്റ അറിയപ്പെടുന്നത്. വലതുപക്ഷ പാര്‍ട്ടിക്കാരനായ പെദ്രോ പാസോസ് കോയ്‌ലോയുടെ 11 ദിവസം മാത്രം ഭരിച്ച സര്‍ക്കാര്‍ താഴെ വീണതിനെ തുടര്‍ന്നാണ് പോര്‍ച്ചുഗലിന്റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഭരണകാലയളവാണിത്. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ കോസ്റ്റയെ സോഷ്യലിസ്റ്റ് പാര്‍ട്ടി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നു. സമത്വപരമായ കബാധ്യതയിലേക്കോ അരാജകത്വത്തിലേക്കോ പോകാതെ രാജ്യത്തെ സംരക്ഷിക്കാന്‍ ബാധ്യസ്ഥലാണെന്ന് അദേഹം വ്യക്തമാക്കി. കാസ്റ്റയുടെ മുത്തച്ഛന്‍ അന്‍ഡോണിയോ ലൂയിസ് സാന്റോസ് ഡി കോസ്റ്റ ഗോവയിലാണ് ജനിച്ചത്. ഗോവയില്‍ ജീവിച്ച ഒര്‍ലാന്റോ ഡാ കോസ്റ്റ എന്ന നോവലിസ്റ്റിന്റെ മകനാണ് അന്റോണിയൊ കോസ്റ്റ. ഭാരതീയര്‍ക്ക് ഏറെ അഭിമാനനിമിഷമാണ് കോസ്റ്റയുടെ പ്രധാനമന്ത്രിപ്പട്ടം നല്‍കുന്നത്.

© 2024 Live Kerala News. All Rights Reserved.