ന്യൂജനറേഷന്‍.. അഥവാ ഹൈടെക്ക് വിവരമില്ലായ്മ !!

vineesh
വിനീഷ് പാലത്തിങ്കല്‍

എഴുതുന്നു..

 

” പുതു തലമുറ ” അഥവാ ന്യൂ ജനറേഷനെക്കുറിച്ച് പറയുമ്പോള്‍ ആദ്യം മനസിലേക്ക് കടന്നുവരുന്നത് ‘യോ യോ ‘ എന്ന് പറഞ്ഞു കൊണ്ട് കുളിക്കാതെ, പല്ല് തേക്കാതെ മുടിയില്‍ കുറേ ചായം വാരി തേച്ചു നടക്കുന്ന ഒരു കൂട്ടം മണ്ടന്‍ മാരെയാണ് …

കുറച്ചു നാള്‍ മുന്‍പ് കുട്ടികളെ കുറിച്ച് പറയുന്നവര്‍ ആദ്യം പറയുക ഭാവിയുടെ വാഗ്ദാനങ്ങള്‍ എന്നാണ്. എന്നാല്‍ ഇന്നത്തെ തലമുറ എന്ത് കൊണ്ട് ഭാവിയുടെ വാഗ്ദനങ്ങള്‍ ആവുന്നില്ല ? കുട്ടികള്‍ ഭാവിയുടെ വാഗ്ദാനങ്ങള്‍ ആവുന്നുണ്ടോ എന്നറിയുവാന്‍ സമൂഹത്തിന് വളര്‍ച്ചയുണ്ടോ എന്ന് ചോതിക്കുകയാണ് വേണ്ടത് ? എന്തൊരു ചോദ്യം അല്ലേ.. തീര്‍ച്ചയായും കണ്ണടച്ച് പറയാം, നമ്മുടെ സമൂഹത്തിന് വളര്‍ച്ചയുണ്ട്. എന്തിനാണ് ഈ കണ്ണുകളടയ്ക്കുന്നത്. അവിടെയാണ് ഹൈട്ടക്ക് എന്ന പദം ജീവിതത്തില്‍ വരുന്നത്. വിദ്യാഭ്യാസമേഖലയില്‍ നിന്നു തന്നെ തുടങ്ങാം. പഠനത്തിനുള്ള മെറ്റീരിയല്‍സ് നമുക്ക് ക്ലാസ്മുറികളില്‍ നിന്നും ലൈബ്രറിയില്‍ നിന്നും ഇന്ന് ഹൈട്ടെക്ക് ജീവിതത്തിന്റെ ഭാഗമായി മാറിയ ഇന്റര്‍നെറ്റില്‍ നിന്നും ഒക്കെ ലഭിക്കുന്നു.

make-money-from-online-artpsd3

ഓണ്‍ലൈന്‍ എന്ന വാക്കിന് പ്രസക്തിയേറുകയാണ്. ക്രിയേറ്റിവിറ്റി ഒരു പാഠ്യവിഷയമാക്കിയ യൂണിവേഴ്‌സിറ്റികള്‍ വാര്‍ഷിക പരീക്ഷ, മാര്‍ക്ക് എന്നിവയൊക്കെ മാറ്റി സെമസ്റ്റര്‍, ഗ്രേഡിംഗ് സിസ്റ്റം എന്നാക്കി കഴിഞ്ഞു. കൊച്ചു കഥകളും പഠനവിഷയങ്ങളും മാത്രം സംസാരിച്ച കുട്ടികള്‍ ഇന്ന് സംസാരിക്കുന്നത് ആസിയന്‍ കരാറിനെക്കുറിച്ചും, ആണവകരാറിനെക്കുറിച്ചുമൊക്കെയാണ്. വളര്‍ച്ച എവിടം വരെ എത്തിയെന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം.. പക്ഷേ…എന്താണൊരു പക്ഷെ അല്ലേ..? നമ്മള്‍ എവിടെ നില്‍ക്കുന്നു എന്നുകൂടി ചിന്തിക്കേണ്ടിയിരിക്കുന്നു. തന്റെ ജീവിതമായ പുസ്തകള്‍ കത്തിച്ച വിദ്യാര്‍ത്ഥിനിയെ നമുക്കറിയാം, റാഗിങ്ങിന്റെ പേരില്‍ സഹപാഠിയെ ബലാത്സംഘം ചെയ്ത വിദ്യാര്‍ത്ഥികളെ നമുക്കറിയാം.. സ്വന്തം സഹപാഠിയുടെ ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി ആ കുട്ടിയെ മരണത്തിലേക്ക് തള്ളിയവരെയും നമുക്കറിയാം…
നമുക്ക് എവിടെയോ പിഴച്ചിട്ടുണ്ട്. മനുഷ്യത്വം നശിക്കാന്‍ തുടങ്ങി. ഹൈട്ടക്ക് പ്രണയം മരണത്തിലേക്കുള്ള വഴിയായി. അരാഷ്ട്രവാദം കുഞ്ഞു മനസ്സുകളില്‍ ആഴത്തില്‍ വേരെടുത്തു.

 മദ്യപാനവും. സമൂഹത്തില്‍ ബാധിച്ച ഏറ്റവും വലിയ ക്യാന്‍സറായി മദ്യപാനം. പരീക്ഷ വിജയിച്ചാല്‍, തോറ്റാല്‍, ജോലി കിട്ടിയാല്‍, കിട്ടിയില്ലെങ്കില്‍, കല്ല്യാണം എന്തിനും ഏതിനും മദ്യത്തില്‍ ആഘോഷം.. ഇത്തരം മൂല്യബോധമില്ലാത്തവരാണോ ഹൈട്ടക്ക് ജീവിതത്തിലെ കണ്ണികള്‍. അല്ലെങ്കില്‍ ഹൈട്ടക്ക് എന്ന പദം ഉപയോഗിച്ച് എന്തു വൃത്തിക്കേടും കാണിക്കാം എന്നു ചിന്തിക്കുന്നു ചിലര്‍..

അപ്പോള്‍ പറഞ്ഞു വരുന്നത് ഇന്നത്തെ തലമുറ മുഴുവനായും തല തിരിഞ്ഞവര്‍ ആണ് എന്നല്ല. പക്ഷെ പാണാധിപത്യത്തിന്റേയും, വീടുകളില്‍ നിന്ന് സ്‌നേഹം ലഭിക്കാത്തതിന്റേയും തെളിവാണ് ഇതെന്നാണ് … സ്വന്തം അമ്മയെ പീപ്പിച്ചു കൊന്ന്, സഹോദരിയെ പീഡിപ്പിച്ച് അല്‍പ്പ നേരത്തെ സുഖം അനുഭവിക്കുന്ന കലി യുഗത്തില്‍, അതിനു കുടപിടിക്കുന്ന ഒരു സമുഹത്തില്‍ ആണ് നമ്മള്‍ ഇന്ന് ഉള്ളത്.

chatting_at_night____by_ranroona-d5d6xx5

എന്താണ് നമ്മുടെ സമുഹം ഇങ്ങനെയെന്ന് ചിന്തിച്ചാല്‍, കാരണം അന്നെഷിച്ച് എവിടേയും പോകേണ്ടി വരില്ല. നമ്മുടെ കുടുംബത്തില്‍ തന്നെ അതിനു കാരണമുണ്ട്. കുട്ടിയെ നിലത്തും പട്ടിയെ മടിയിലും ഇരുത്തുന്ന പൊങ്ങച്ചക്കാരുടെ ഇടയില്‍ ആണു നമ്മള്‍ ഇന്ന്, സ്വന്തം മകന്റെ ആഗ്രഹങ്ങള്‍, അവന്റെ കഴിവുകള്‍ എന്താണെന്ന് മനസിലാക്കുവാന്‍ കഴിയാതെ പോവുന്ന അച്ഛനമ്മാരണ് ഇന്നത്തെ കാലത്തിന്റെ ശാപം. അല്ലാതെ വഴി തെറ്റുന്ന തലമുറ അല്ല. കുട്ടികള്‍ വഴി തെറ്റിയാല്‍ പണ്ട് പറഞ്ഞു വന്നിരുന്നത് കൂട്ട് കെട്ടു മോശം ആണെന്നാണ്. എന്നാല്‍ ഇന്ന് പറയുന്നത് മൊബൈല്‍, ഇന്റര്‍നെറ്റ് തുടങ്ങിയ വില്ലനായെന്നാണ്. എന്നാല്‍ ഒന്ന് ചോദിക്കട്ടെ എന്റെ മക്കള്‍ ആപ്പിളും ഐ ഫോണും പോലുള്ള വില കൂടിയ, ഫോണ്‍കളും ലാപ്‌ടോപ്കളും ആണ് ഉപയോഗിക്കുന്നതെന്ന് പറഞ്ഞു നടക്കുന്ന മാതാപിതാക്കള്‍ എന്നെങ്കിലും അന്വേഷിച്ചിട്ടുണ്ടോ, അവര്‍ എന്താണ് ഇത് പോലുള്ള ആധുനിക സംവിധാനങ്ങള്‍ക്കൊണ്ട് ചെയുന്നതെന്ന്് ?

രാത്രി വൈകി ഫോണും ഇന്റര്‍നെറ്റും ഉപയോഗിക്കുന്ന കുട്ടികള്‍ ആരോടൊക്കെയാണ് ചാറ്റിങ്ങും, കോളും നടത്തുന്നതെന്ന് നിങ്ങള്‍ അന്നെക്ഷിച്ചിട്ടുണ്ടോ ? ഇനി നിങ്ങള്‍ ചോതിച്ചാല്‍ തന്നെ കൂട്ടുകാരാന്‍ അല്ലങ്കില്‍ കൂട്ടുകാരി ആണ് കോളില്‍ എന്ന് പറഞ്ഞാല്‍ രാത്രി വൈകി ഉള്ള കൂട്ടുകെട്ട് വേണ്ട. സംസാരിക്കുവാന്‍ ഉള്ളത് പകല്‍ സമയങ്ങളില്‍ അച്ഛനമ്മമാരുടെ മുന്നില്‍ നിന്നും മതി എന്ന് പറയുവാന്‍ എത്ര മാതാപിതാക്കള്‍ തയ്യാറായിട്ടുണ്ട് ??

നമ്മുടെ മക്കളെ നശിപ്പിക്കുന്നത് നമ്മള്‍ തന്നെയാണ്. അല്ലാതെ ഇന്റര്‍നെറ്റ്, ഫോണ്‍, കൂടുകെട്ടുകള്‍ എന്ന് പറഞ്ഞു മാറി നില്‍ക്കുന്നവര്‍ സ്വയം കുറ്റപ്പെടുത്തുന്നതിന് തുല്യം ആണ്. മഴയും മരവും, കളിയും ചിരിയും, പുഴയും തോടും പാടങ്ങളും ഇല്ലാതാവുന്ന ഇന്നത്തെ അവസ്ഥയില്‍ കുട്ടികള്‍ കണ്ടു വളരുന്നത് പീഡനങ്ങളും കൊലപാതകവും അഴിമതിയും വര്ഗ്ഗിയതയും ആണ് പിന്നെ എങ്ങനെയാണു നേരിന്റെ വഴിയെ നമ്മുടെ കുട്ടികളെ നടത്തുക? എഴുപതുകളിലും എണ്‍പതുകളിലും നമ്മുടെ കലാലയങ്ങള്‍ സര്‍ഗാത്മകതയുടേയും വിപ്ലവത്തിന്റെയും ഈറ്റില്ലമായിരുന്നു എന്നാല്‍ ഇന്നോ?

pict0711

ഗ്രാമങ്ങളില്‍ കേട്ട് വന്നിരുന്ന മരച്ചുറ്റി പ്രമം എന്നാ വാക്ക് തന്നെ കലാലയങ്ങളില്‍ നിന്നും ഓടി മറഞ്ഞു. പകരം ഇപ്പോള്‍ ഒരു നേരത്തെ ശരീര സുഖത്തിനു വേണ്ടി കിടക്ക പങ്കിടുന്ന ചീറ്റിംഗ് ആയി മാറുകയാണ് പ്രണയം. അല്ല വെറും കാമം. ഒരു മിസ്സ്‌കാളില്‍ തുടങ്ങി നാല് ച്ചുവരുകല്‍ക്കുള്ളിലെ കിടക്കയില്‍ പ്രേമം കൊണ്ടെത്തിക്കുന്ന തലമുറയാണ് ഇപ്പോഴുള്ളത്. ഇതിന് നാം ആരെയാണ് നാം ഇതിനു പഴി ചാരേണ്ടത് ? കുറച്ചു നാള്‍ മുന്‍പ് ഒരു പെണ്‍കുട്ടി അത്മഹത്യക്ക്് ശ്രമിച്ചു. കാരണം ഇതായിരുന്നു. ഒരിക്കല്‍ മാത്രം കണ്ട പരിചയത്തില്‍ ഒരു പയ്യന്‍ ഫോണ്‍ നമ്പര്‍ വാങ്ങി. ഫോണിംങില്‍ ആരംഭിച്ച ബന്ധം അതിര് വിട്ടപ്പോള്‍ രണ്ടു പേരും തമ്മില്‍ സംസാരിച്ചത് പരസ്യപെടുത്തും ഇല്ലങ്കില്‍, എനിക്കും എന്റെ സുഹൃത്തുക്കള്‍ക്കും നീ വഴങ്ങണമെന്ന് ആവശ്യപ്പെട്ടു. പാവം കുട്ടി ആരോട് പറയും ? ആ വിഷമം മാറ്റുവാന്‍ മരണത്തെ രക്ഷതേടി.

ഇവിടെ വീട്ടില്‍ നിന്നും കിട്ടാത്ത സ്‌നേഹം പുറത്തു തേടി പോവുന്ന കുട്ടികളാണ് ചതി ക്കുഴികളില്‍ വീണ് പിന്നീട് തിരിച്ചു വരന്‍ കഴിയാത്ത വിധം അപകടത്തിലാവുന്നത്. അതിനു മുഖ്യ കാരണം അമ്മമാരാണെന്ന് കരുതി, അച്ഛന്് ഉത്തരവാദിത്വം ഇല്ലാ ആണു എന്നല്ല അച്ഛനും അമ്മയ്ക്കും ഒരു പോലെ ഉത്തരവാദിത്വം ഉണ്ട് തങ്ങളുടെ മക്കളുടെ കഴിവുകള്‍ വിഷമങ്ങള്‍ അവരുടെ ആഗ്രഹങ്ങള്‍ മനസിലാക്കാതെ പണത്തിനു പിന്നാലെ പായുന്ന അച്ഛനും അമ്മയും ആണ് നമ്മുടെ സമുഹത്തിന്റെ ശാപം. വീടാണ് ജീവിതത്തിലെ ആദ്യ സ്‌കൂള്‍ എന്ന് മനസിലാക്കാതെ പൊങ്ങച്ചക്കാരുടെ ഇടയിലേക്ക് കുട്ടികളെ തള്ളിവിടുന്നവര്‍ സ്വന്തം മക്കളെ നശിപ്പിക്കുന്നതിനോടപ്പം വരും തലമുറയെ നാടിന്റെ വളര്‍ച്ചയെ ഇല്ലായ്മ്മ ചെയുകയാണ്

© 2024 Live Kerala News. All Rights Reserved.