ഒരു സെക്കന്റില്‍ 1.5 ജിബിയുടെ 18 സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്യാം; മിന്നല്‍ വേഗത്തില്‍ ഇന്റര്‍നെറ്റുമായി ലൈ ഫൈ വരുന്നു

ബാംഗ്ലൂര്‍: ഒരു സെക്കന്റില്‍ 1.5 ജിബിയുടെ 18 സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്യാം എന്ന് കേട്ടാല്‍ വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണല്ലെ? പക്ഷേ സത്യമാണ് വൈ ഫൈയുടെ അടുത്ത തലമുറയായ ലൈ ഫൈ എത്തുന്നു. വൈ ഫൈയുടെ നൂറു മടങ്ങ് സ്പീഡാണ് ലൈ ഫൈയ്ക്ക്. മിന്നല്‍ വേഗത്തില്‍ ഇനി ഇന്റര്‍നെറ്റ് ഉപയോഗിക്കാം. 4ജി, 5 ജി എന്നിവയുടെ കടന്നു വന്നത്തോടെ വൈ ഫൈയുടെ പ്രധാന്യം ഏറെ കുറെ നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ ലൈ ഫൈയുടെ കടന്നു വരവ് വൈ ഫൈയെ പൂര്‍ണ്ണമായും തുടച്ചു മാറ്റുന്ന വേഗതയിലായിരിക്കും. റേഡിയോ തരംഗങ്ങള്‍ ഉപയോഗിച്ചായിരുന്നു വൈ ഫൈ ഡാറ്റകള്‍ കൈമാറ്റം ചെയ്തിരുന്നത്. എന്നാല്‍ വെള്ളിച്ചത്തിന്റെ സഹായത്തത്തോടെയാണ് ലൈ ഫൈയുടെ പ്രവര്‍ത്തനം. 2011 ല്‍ ഹരോള്‍ഡ് ഹാസ് എന്ന ശാസ്ത്രജ്ഞന്റെ കണ്ടുപിടത്തമാണ് ഇപ്പോള്‍ ലൈ ഫൈ എന്ന പേരില്‍ രൂപപ്പെട്ടത്. എല്‍ഇഡി ബല്‍ബുകളുടെ സഹായത്തോടെയാണ് ലൈ ഫൈയില്‍ ഡാറ്റാ വേഗത്തില്‍ അയയ്ക്കാന്‍ കഴിയുന്നത്. വിവര സാങ്കേതിതമേഖലയ്ക്ക് ഏറെ ഗുണംനല്‍കുന്നതാവും ലൈ ഫൈ.

© 2024 Live Kerala News. All Rights Reserved.