ബംഗ്ലാദേശില്‍ ഐഎസുമായി ജമാഅത്തെ ഇസ്ലാമിക്ക് ബന്ധം; രണ്ടുപേരെ അറസ്റ്റ് ചെയ്തു; ഒട്ടേറെ സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്വം ഇവര്‍ ഏറ്റെടുത്തു

ധാക്ക: ഇന്ത്യയില്‍ വിശിഷ്യാ കേരളത്തില്‍ പുരോഗമന ആശയങ്ങളില്‍ അഭിരമിക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ ബംഗ്ലാദേശ് ഘടകത്തിന് ഇസ്‌ലാമിക് സ്റ്റേറ്റുമായി ബന്ധം. വിദേശികള്‍ കൊല്ലപ്പെട്ടതടക്കം ഒട്ടേറെ സ്‌ഫോടനങ്ങളുടെ ഉത്തരവാദികളായ രണ്ടുപേരാണ് ബംഗ്ലാദേശില്‍ അറസ്റ്റിലായത്. അടിസ്ഥാനപരമായി മൗദൂദി ആശയങ്ങളെ നെഞ്ചേറ്റുന്ന ജമാഅത്തെ ഇസ്ലാമി ഏറെ അപകടകരമായ രീതിയിലാണ് ഇന്ത്യയ്ക്ക് പുറത്ത് അറിയപ്പെടുന്നത്. ജമാഅത്തെ ഇസ്ലാമിയുടെ സജീവപ്രവര്‍ത്തകരാണ് ബംഗ്ലാദേശില്‍ പിടിയിലായത്. ഇതില്‍ നഹിദ് ഹസന്‍ എന്നയാള്‍ ‘ജിഹാദി ജോണ്‍’ എന്നപേരില്‍ ഫെയ്‌സ്ബുക്കില്‍ ഐ എസ്സിനുവേണ്ടി പ്രചാരണം നടത്തിയിരുന്നതായി പോലീസ് പറഞ്ഞു. രണ്ടാമത്തെയാള്‍ രാജ്യത്തെ പുരോഗമനചിന്തകരായ എഴുത്തുകാരെയും അധ്യാപകരെയും എസ്എംഎസ് വഴി ഭീഷണിപ്പെടുത്തിയിരുന്നതായാണ് പോലീസ് പറയുന്നത്. വരുംദിവസങ്ങളില്‍ കൂടുതല്‍ പേര്‍ പിടിയിലാകുമെന്നാണ് ബംഗ്ലാദേശ് ഭരണകൂടത്തിന്റെ പ്രതീക്ഷ.

© 2024 Live Kerala News. All Rights Reserved.