തുടര്‍ച്ചയായി നാലാംതവണയും ജേതാക്കളായി കേരളം; ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ ഓവറോളം കിരീടത്തില്‍ മുത്തമിട്ടത് കേരളത്തിന്റെ കുട്ടികള്‍

റാഞ്ചി: ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ തുടര്‍ച്ചയായി നാലാംതവണയും ഓവറോള്‍ കിരീടത്തില്‍ കേരളത്തിന്റെ കുട്ടികള്‍ മുത്തമിട്ടു.
403 പോയന്റുമായി എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് കേരളം ജൂനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ പട്ടം നേടിയത്. 25 സ്വര്‍ണമാണ് മീറ്റില്‍ കേരളതാരങ്ങള്‍ സ്വന്തമാക്കിയത്. 355.5 പോയന്റുമായി ഹരിയാണയാണ് രണ്ടാം സ്ഥാനത്ത്. ഹരിയാണയ്ക്കും 25 സ്വര്‍ണമുണ്ട്. മീറ്റിന്റെ അവസാന ദിനമായ ഇന്ന് കേരളം 11 സ്വര്‍ണവും 9 വെള്ളിയും രണ്ട് വെങ്കലവും സ്വന്തമാക്കി. അത്‌ലറ്റിക് മീറ്റിന്റെ ആദ്യവസാനംവരെ കേരളത്തില്‍ നിന്നുള്ള താരങ്ങളുടെ വ്യക്തമായ ആധിപത്യമായിരുന്നു റാഞ്ചിയില്‍ കണ്ടത്.

© 2024 Live Kerala News. All Rights Reserved.