രാഹുല്‍ പശുപാലന്‍ തന്നെ നിര്‍ബന്ധിച്ച് പല പ്രമുഖര്‍ക്കും കാഴ്്ച്ചവെച്ചു; തന്റെ പേരില്‍ ഫെയ്‌സ്ബുക്ക് പേജുണ്ടാക്കി ബിക്കിനി ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തതും രാഹുലെന്ന് രശ്മി

കൊച്ചി: തന്നെ നിര്‍ബന്ധിച്ച് രാഹുല്‍ പശുപാലന്‍ പല പ്രമുഖര്‍ക്കും കാഴ്്ച്ചവെയ്ക്കുകയായിരുന്നെന്ന് ഓണ്‍ലൈന്‍പെണ്‍വാണിഭക്കേസില്‍ അറസ്റ്റിലായ മോഡല്‍ രശ്മി ആര്‍ നായര്‍. പൊലീസ് ചോദ്യംെചയ്യലിലാണ് രാഹുല്‍പശുപാലന്റെ ഭാര്യ രശ്മിയുടെ വെളിപ്പെടുത്തല്‍. രശ്മിയുടെ നഗ്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത് രാഹുല്‍ തന്നെയായിരുനെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. രശ്മിയുടേതെന്ന പേരില്‍ ഫെയ്‌സ് ബുക്ക് പേജ് ഉണ്ടാക്കിയിരിക്കുന്നതും ഈ പേജില്‍ യുവതിയുടെ ബിക്‌നി ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തതും രാഹുല്‍ പശുപാലനാണെന്നുള്ള രശ്മിയുടെ വെളിപ്പെടുത്തല്‍ അന്വേഷണ സംഘം സ്ഥിരീകരിച്ചു. രശ്മിയുടെ പേരില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച കമന്റുകള്‍ക്ക് പിന്നിലും രാഹുല്‍ തന്നെയാണെന്നും വ്യക്തമായി. അതേസമയം രാജ്യാന്തര ബന്ധങ്ങളുള്ള ഓണ്‍ലൈന്‍ പെണ്‍വാണിഭസംഘത്തെക്കുറിച്ച് വിപുലമായ അന്വേഷണം ആവശ്യമാണെന്ന് ഡിജിപി ടി പി സെന്‍കുമാര്‍ പറഞ്ഞു.

ഓണ്‍ലൈന്‍ പെണ്‍വാണിഭത്തില്‍ ഉള്‍പ്പെട്ട ഉന്നതരെ സംരക്ഷിക്കാന്‍ പൊലീസിന് മേല്‍ സമ്മര്‍ദമുണ്ടെന്ന ആക്ഷേപങ്ങള്‍ ഡിജിപി നിഷേധിച്ചു. അതേസമയം രാഹുല്‍ പശുപാലന്റെ കൊച്ചിയിലെ ഇടപാടുകള്‍ക്ക് ഇടനിലക്കാരനായിരുന്ന ജോഷി ജോസഫിന്റെ ഉന്നത ബന്ധങ്ങളെകുറിച്ച് സൈബര്‍ ക്രൈം പൊലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പശുപാലന്റെ നിര്‍ബന്ധപ്രകാരം താന്‍ വഴങ്ങിക്കൊടുത്ത പലപ്രമുഖരുടെയും പേരുകള്‍ രശ്മി വെളിപ്പെടുത്തിയതായാണ് വിവരം. വരുംദിവസങ്ങളില്‍ ഇത് കേരളത്തില്‍ വന്‍ കോളിളക്കം സൃ്ഷ്ടിച്ചേക്കുമെന്നാണ് പൊലീസിലെ ഉന്നതര്‍ നല്‍കുന്ന സൂചന.

© 2024 Live Kerala News. All Rights Reserved.