ബിജുരമേശിന്റെ ഹോട്ടല്‍ എന്തുവിലകൊടുത്തും പൊളിക്കും; കെട്ടിടം പൊളിക്കാന്‍ കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം

തിരുവനന്തപുരം: ധനമന്ത്രി സ്ഥാനത്ത് നിന്ന് കെ എം മാണിയുടെ രാജിക്ക് കാരണമായ ബാര്‍േേകാഴക്കേസുമായി രംഗത്ത് വന്ന ബിജു രമേശിന്റെ തിരുവനന്തപുരത്തെ ഹോട്ടല്‍ എന്തുവിലകൊടുത്തും പൊളിക്കാന്‍ സര്‍ക്കാര്‍ നീക്കം. ഇതുംസംബന്ധിച്ച് കെട്ടിടം പൊളിക്കുന്നതുമായി ബന്ധപ്പെട്ട് അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ചീഫ് സെക്രട്ടറി ഇക്കാര്യത്തില്‍ റവന്യൂ വകുപ്പിന് നിര്‍ദ്ദേശം നല്‍കി. ഇത് സംബന്ധിച്ച് ബിജു രമേശിന് അനുകൂലമായ കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകാത്തതാണ് കേരളാ കോണ്‍ഗ്രസ് എമ്മിനെ ചൊടിപ്പിച്ചത്. ഓപ്പറേഷന്‍ അനന്തയുമായി ബന്ധപ്പെട്ട് കിഴക്കേക്കോട്ടയിലെ രാജധാനി ഹോട്ടല്‍ പൊളിച്ചു മാറ്റാന്‍ സര്‍ക്കാര്‍ നീക്കമുണ്ടായിരുന്നു. ഇതിനെതിരെ ഉടമ ബിജു രമേശ് കോടതിയില്‍ നിന്നും സ്റ്റേ വാങ്ങിയിരുന്നു. ഈ സ്റ്റേ മറികടക്കാന്‍ അപ്പീല്‍ നല്കാത്തതിനെതിരെ കേരളാ കോണ്‍ഗ്രസ് എം മുഖ്യമന്ത്രിക്ക് കത്ത് നല്കിയിരുന്നു. റവന്യു വകുപ്പ് പ്രസ്തുത ഫയല്‍ പൂഴ്ത്തി വെച്ചതായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജോസഫ് എം പുതുശേരി നല്കിയ കത്തില്‍ ആരോപിച്ചിരുന്നു. റവന്യു വകുപ്പ് ഫയല്‍ പൂഴ്ത്തി വെച്ചിരിക്കുകയാണെന്നും കത്തില്‍ ആരോപിച്ചിരുന്നു. സര്‍ക്കാര്‍ തലത്തിലുള്ള ഒത്തുകളിയാണ് ഇക്കാര്യത്തില്‍ നടക്കുന്നത്. ഇതിനെതിരെ എത്രയും വേഗം മുഖ്യമന്ത്രി ശക്തമായ നടപടി സ്വീകരിക്കണമെന്നായിരുന്നു കത്തിലെ പ്രധാന ആവശ്യം. ബാര്‍ കേസിലെ ഇരട്ട നീതി ആരോപണത്തിന് പിന്നാലെയാണ് ബിജു രമേശിന് അനുകൂലമായി സര്‍ക്കാരും റവന്യു വകുപ്പും നിലപാടെടുത്തത് കേരളാ കോണ്‍ഗ്രസ് എം ചര്‍ച്ചയാക്കിയത്. കൈയേറ്റ ഭൂമിയിലെ ബിജു രമേശിന്റെ ഹോട്ടല്‍ പൊളിച്ചു മാറ്റുന്നതില്‍ സര്‍ക്കാര്‍ ഒത്തുകളിക്കുകയാണെന്ന് ആരോപിച്ച് കേരളാ കോണ്‍ഗ്രസ് എം നേരത്തെ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഈ വിഷയത്തില്‍ നടപടിയുണ്ടാകും വരെ ശക്തമായി രംഗത്തെത്താനും കേരളാ കോണ്‍ഗ്രസ് എം തീരുമാനിച്ചിരുന്നു. എന്നാല്‍ കെ എം മാണി വിഷയത്തിലല്ലെന്നും എക്‌സൈസ് മന്ത്രി കെ ബാബുവിനെതിരെ ബിജു രമേശ് തിരിഞ്ഞതോടെയാണ് സര്‍ക്കാര്‍ കെട്ടിടം പൊളിക്കാനിറങ്ങുന്നതെന്ന് ആരോപണമുയര്‍ന്നുകഴിഞ്ഞു.

© 2024 Live Kerala News. All Rights Reserved.