അസഹിഷ്ണുതയുടെ ഇരയണ് താനെന്നും എ ആര്‍ റഹ്മാന്‍; പ്രവാചകനെ താന്‍ അവഹേളിച്ചിട്ടില്ല; ആമിര്‍ഖാന് പിന്തുണയുമായി ഈ സംഗീത ചക്രവര്‍ത്തിയും

പനാജി: പ്രവാചകന്‍ മുഹമ്മദ് നബിയുടെ കഥ പറയുന്ന മുഹമ്മദ് ദി മെസഞ്ചര്‍ ഓഫ് ഗോഡ് എന്ന ഇറാനിയന്‍ ചിത്രത്തില്‍ സംഗീത സംവിധാനം നിര്‍വഹിച്ചതിന് മുംബൈ ആസ്ഥാനമായ റാസാ അക്കാദമി റഹ്മാനെതിരെ ഫത്വവ പുറപ്പെടുവിച്ചത് ചൂണ്ടിക്കാട്ടിയാണ് സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാന്‍ അസഹിഷ്ണുതയുടെ ഇരയായത് വെളിപ്പെടുത്തിയത്. ഗോവയില്‍ നടക്കുന്ന 46ാം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് രാജ്യത്ത് വളര്‍ന്നുവരുന്ന അസഹിഷ്ണുതയ്‌ക്കെതിരെ റഹ്മാന്റെ പ്രതികരണം.പ്രവാചകനെ അവഹേളിക്കുന്ന ചിത്രമാണിതെന്ന് ആരോപിച്ചായിരുന്നു ഭീഷണി. റഹ്മാന്‍ വീണ്ടും സത്യവാചകം (കലിമ) ചൊല്ലണമെന്നാണ് ഫത്വവ പുറപ്പെടുവിച്ചത്. ഇതിന് പിന്നാലെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവും സംഘര്‍ഷ സാധ്യത മുന്നില്‍കണ്ട് റഹ്മാന്റെ സംഗീത പരിപാടികള്‍ റദ്ദാക്കിയിരുന്നു. വിശ്വ ഹിന്ദു പരിഷത് റഹ്മാനിനോട് ഘര്‍വാപ്പസി നടത്തി ഹിന്ദു മതത്തിലേക്ക് തിരിച്ചുവരണമെന്ന് ആവശ്യട്ടിരുന്നു. ഇത് തനിക്ക് വലിയ ദു:ഖമുണ്ടാക്കി.
അസഹിഷ്ണുതയ്‌ക്കെതിരെ പ്രതികരിച്ച ബോളിവുഡ് താരം ആമിര്‍ ഖാന് തന്റെ പിന്തുണയുണ്ടാകുമെന്നും ഓസ്‌കാര്‍ ജേതാവായ എ ആര്‍ റഹ്മാന്‍. രണ്ട് മാസം മുമ്പാണ് തനിക്കും അമിറിന്റെ അതേ അനുഭവമുണ്ടായത്. അസഹിഷ്ണുതയില്‍ മനംനൊന്ത് ഇന്ത്യ വിട്ടു പോയാലോ എന്ന് വരെ പറഞ്ഞതായുള്ള ആമിറിന്റെ പ്രസ്താവന വലിയ ചര്‍ച്ചയായിരുന്നു. പരിഷ്‌കൃത സമൂഹത്തില്‍ ജനങ്ങള്‍ ഹിംസാത്മകമാകരുത്. ഇന്ത്യയാണ് ലോകത്തെ ഏറ്റവും പരിഷ്‌കൃത സമൂഹമെന്ന് ലോകത്തിന് കാണിച്ചുകൊടുക്കുകയാണ് നമ്മള്‍ ചെയ്യേണ്ടതെന്നും റഹ്മാന്‍ പറഞ്ഞു. ഗാന്ധിജിയുടെ നാടാണ് നമ്മുടേത്. അഹിസംയിലൂടെ എങ്ങനെ വിപ്ലവം നയിക്കാമെന്ന് അദ്ദേഹം ലോകത്തിന് കാണിച്ചുകൊടുത്തു. അത്തരത്തില്‍ ലോകത്തിന് മാതൃയകുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അസിഷ്ണുതയ്‌ക്കെതിരെ ആമിര്‍ഖാന്റെ പ്രതികരണം സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പെടെ വലിയ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് അദേഹത്തിന് പിന്നാലെ എ ആര്‍ റഹ്മാനും ഇതേ വിഷയത്തില്‍ പ്രതികരിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.