റഷ്യന്‍ യുദ്ധവിമാനം തുര്‍ക്കി വെടിവെച്ച് വീഴ്ത്തി; വ്യോമാതിര്‍ത്തി ലംഘിച്ചതിനെതുടര്‍ന്നെന്ന് തുര്‍ക്കി

അംഗാറ: പശ്ചിമേഷ്യന്‍ സംഘര്‍ഷം പുതിയ തലത്തിലേക്ക് നീങ്ങുന്നതിന്റെ സൂചന നല്‍കിയാണ് റഷ്യന്‍ യുദ്ധവിമാനം തുര്‍ക്കി വെടിവെച്ചുവീഴ്ത്തിയത്. സിറിയന്‍ അതിര്‍ത്തിയിലാണ് സംഭവം. സിറിയന്‍ പ്രദേശമായ ലതാകിയയിലെ യമാദിയിലാണ് വിമാനം തകര്‍ന്നുവീണത്. വിമാനത്തിലെ പൈലറ്റ് പാരച്യൂട്ടിന്റെ സഹായത്തോടെ പുറത്ത് ചാടി രക്ഷപ്പെട്ടിട്ടുണ്ട്. തുര്‍ക്കിയുടെ വ്യോമാതിര്‍ത്തി ലംഘിച്ചതിനെ തുര്‍ന്നാണ് വിമാനം വെടിവെച്ചിട്ടതെന്ന് തുര്‍ക്കി സൈന്യം വ്യക്തമാക്കി. റഷ്യന്‍ വിമാനമാണ് വെടിവെച്ച് വീഴ്ത്തിയതെന്ന് തുര്‍ക്കി പ്രസിഡന്റെ് റജബ് തയിബ് എര്‍ദോഗന്റെ ഓഫീസ് സ്ഥിരീകരിച്ചതായി അനാദൊലു ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു
പ്രാദേശിക സമയം ഇന്ന് രാവിലെ 9.24നാണ് തുര്‍ക്കിയുടെ എഫ് 16 യുദ്ധവിമാനങ്ങള്‍ റഷ്യന്‍ വിമാനത്തിന് നേരെ ആക്രമണം നടത്തിയത്.
അതേസമയം തങ്ങളുടെ എസ് യു 24 പോര്‍വിമാനം സിറിയയില്‍ തകര്‍ന്നുവീണതായും കരയില്‍ നിന്നുള്ള ആക്രമണത്തിലാണ് വിമാനം തകര്‍ന്നതെന്നും റഷ്യ വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായും സൈനിക വൃത്തങ്ങള്‍ അറിയിച്ചു. വിമാനം സിറിയയുടെ വ്യോമാതിര്‍ത്തിയിലായിരുന്നെന്നും ഒബ്ജക്ടീവ് മോണിറ്ററിങ് ഡാറ്റയില്‍ ഇത് വ്യക്തമാണെന്നും റഷ്യ അറിയിച്ചു. തുര്‍ക്കിയുടെ നടപടിക്കെതിരെ റഷ്യ കടുത്ത ക്ഷോഭത്തിലാണ്. ലോകത്തിന്റെ സൈനിക ശക്തികളില്‍ ഒന്നായ റഷ്യയുടെ അടുത്തനീക്കമെന്താകുമെന്ന് ലോകം ഉറ്റുനോക്കുന്നുണ്ട്.

https://www.facebook.com/aljazeerachannel/videos

© 2024 Live Kerala News. All Rights Reserved.