” തിങ്കള്‍ മുതല്‍ വെള്ളി വരെ ”.. അഥവാ, ഒരു മെഗാസീരിയല്‍ ദുരന്തം

PRASU

പ്രശാന്ത് പ്രകാശന്‍

സീരിയലുകള്‍ സിനിമയുടെ കഥകഴിക്കുവെന്ന് വിലപിക്കുന്ന സിനിമാപ്രവര്‍ത്തകര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട സിനിമയാണ് തിങ്കള്‍ മുതല്‍ വെള്ളിവരെ. ഒരു സിനിമകൊണ്ട് എങ്ങനെ പ്രേക്ഷകരെ തീയറ്ററില്‍ 2.30 മണിക്കൂര്‍ അതിക്രൂരമായി വധിക്കാമെന്ന പരീക്ഷണം കൂടിയാണ് ഈ ചിത്രം. ചിത്രമെടുക്കാനുള്ള എടുക്കാനുള്ള ധൈര്യം കാട്ടിയ കണ്ണന്‍ താമരകുളത്തെ അഭിനന്തിക്കാതെവയ്യ .റിമിടോമി എന്ന ഗായികയെ മുഴുനീള വേഷത്തില്‍ കോലം കെട്ടിയിറക്കി പ്രേക്ഷകരുടെ കൈയടി നേടാം എന്ന തോന്നല്‍ തീയറ്ററില്‍ കാഴ്ചക്കാരന്റെ ക്ഷമയുടെ നെല്ലിപ്പലകയാണ് തകര്‍തകര്‍ക്കുന്നത്. ഗായികയുടെ ടെലിവിഷനില്‍ ഉള്ള ജനപ്രീതി പ്രേക്ഷകരെ തീയറ്ററില്‍ എത്തിക്കുമെന്ന തെറ്റായ ധാരണയാണ് പടം നിര്‍മ്മിക്കാനുള്ള ചേദോവികാരമെന്ന് അനുമാനിക്കാം.

റിമിയുടെ നായികയായുള്ള ഈ ചിത്രത്തിലെ പ്രകടനം ഇക്കിളിപ്പെടുത്തിയാല്‍ പോലും പ്രേക്ഷകരില്‍ ചിരിയുണര്‍ത്തില്ല. ഒരു തവണ ചിത്രം കണ്ട പ്രേക്ഷകന്‍, മറ്റൊരാളോട് ഈ ചിത്രം കാണരുതേയെന്ന പറഞ്ഞാല്‍ അതില്‍ തെറ്റ് പറയാന്‍ ആകില്ല. കഥാമൂല്യമില്ലാത്ത സിനിമകള്‍ മൂലം തിയറ്ററില്‍ നിന്ന് പ്രേക്ഷകര്‍ അകലുന്നതിനെക്കുറിച്ച് വിലാപമുയര്‍ത്തുന്ന നിര്‍മ്മാതാക്കളും മറ്റു സിനിമ പ്രവര്‍ത്തകരും, ഇത്തരം സിനിമകള്‍ എടുക്കാതിരിക്കുവാനാണ് ശ്രമിക്കേണ്ടത്.

കണ്ണീര്‍ പരമ്പരകളില്‍ നിന്നും അല്‍പ്പം ആശ്വാസം തേടി തീയറ്ററില്‍ എത്തുന്ന പ്രേക്ഷകരെ വീണ്ടും ലക്കും ലകാനും ഇല്ലാത്ത സീരിയല്‍ കാട്ടി വെറുപ്പിക്കുകയാണ് ഈ ചിത്രം. മെട്രോ നഗരങ്ങളിലെ ഒരു ദിവസത്തെ കഥ മാറ്റി വച്ച്, അച്ഛന്‍, അമ്മ, മുത്തശ്ശി, കുടുംബം എന്ന തിരിച്ചുവരവ് ചിത്രത്തില്‍ ഫീല്‍ ചെയ്യിച്ചുവെങ്കിലും, അത് സീരിയലിനേക്കാള്‍ തരം താഴുന്ന അവസ്ഥയിലേക്കാണ് പോയിട്ടുള്ളത്.

പഴയകാല കഥാ പത്രങ്ങളെ തിരികെ കൊണ്ട് വന്ന് തന്റെ പരാജയ ചിത്രങ്ങളുടെ എണ്ണം കുറക്കാനുള്ള വിഫല ശ്രമം മാത്രാമായിപോയി ജയദേവന്‍ ചുങ്കത്തറ എന്ന ജയറാം കഥാപാത്രം. ജയറാം എന്ന മലയാളികളുടെ പ്രീയപ്പെട്ട താരത്തിന് ധൈര്യപൂര്‍വം ഇനി കുറച്ചുകാലത്തേക്ക് സിനിമയില്‍ നിന്ന് അവധി എടുക്കുന്നതായിരിക്കും നല്ലത്. ഈ അടുത്ത കാലത്ത് ഇറങ്ങിയ ജയറാം ചിത്രങ്ങള്‍ എല്ലാം തന്നെ തീയറ്ററില്‍ പ്രേക്ഷകനെ വെറുപ്പിന്റെ അങ്ങേഅറ്റത്തേക്ക് കൊണ്ടെത്തിക്കുന്നവയായിരുന്നു.ഇനി ഈ നടന്റെ പേരില്‍ സിനിമ ഇറങ്ങിയാല്‍ പ്രേക്ഷകന്‍ തീയറ്ററില്‍ കയാറാന്‍ തയ്യാറാകുമോയെന്ന കാര്യം സംശയമാണ്. ഒരു പാട് കാലത്തെ സിനിമയിലെ അനുഭവ പരിചയമുള്ള ജയറാം എന്ന നടന്‍, തിരഞ്ഞെടുക്കുന്ന സിനിമകളെക്കുറിച്ച് ഒട്ടും ചിന്തിക്കാതെയുള്ള പോക്ക് കാണുമ്പോള്‍ എരിഞ്ഞു തീരുന്നതിന് മുന്‍പേ സ്വയം ആളികത്താനുള്ള (കിട്ടാവുന്ന സമയത്ത് അഭിനയിച്ച് മക്‌സിമം പണം ഉണ്ടാക്കുകയെന്ന) ശ്രമം മാത്രമാണോയെന്ന് സംശയിച്ചാല്‍ ആരെയും കുറ്റം പറയാന്‍ ഒക്കില്ല.

ഒരു നടന്‍ ആദ്യം നീതി കാട്ടാന്‍ ശ്രമിക്കേണ്ടത് അവന്റെ പ്രേക്ഷകരോടാണെന്ന് മറന്നുപോകുന്ന ഓരോ അഭിനയേതാക്കള്‍ക്കള്‍ക്കുമുള്ള പാഠമാണ് ഈ ജയറാം ചിത്രം. ഇനിയും ഇത്തരം സിനിമകളില്‍ അഭിനയിച്ചാല്‍ മലയാളികള്‍ക്ക് റിമിടോമിയോടുള്ള ഇഷ്ടം ഇല്ലാതാതാകുമെന്ന് തിങ്കള്‍ മുതല്‍ വെള്ളിവരെയുടെ ദുരവസ്ഥ അവരെ പഠിപ്പിക്കുമെന്ന് വിശ്വസിക്കാം.

ദിനേഷ് പള്ളത്ത് ഇത്തരം നാലാംകിട കഥകളുമായി വന്ന് ഇനിയെങ്കിലും ആളുകളെ വെറുപ്പിക്കതിരിക്കുക. ബിജി പാലിന്റെ പശ്ചാത്തല സംഗീതവും ചിത്രത്തില്‍ വേറുപ്പിക്കലിന്റെ ആക്കം കൂടുകയാണ്.

കണ്ണന്‍ താമരക്കുളം നിങ്ങള്‍ നല്ല സിനിമകളുമായി വരൂ അങ്ങനെയെങ്കില്‍ ആരും നിങ്ങളുടെ ചിത്രത്തെ തള്ളികളയില്ല. ഇതുപോലുള്ള സിനിമ നിര്‍മ്മാതാവിന്റെയും പ്രേക്ഷകന്റേയും സമയവും പണവും ഒരു പോലെ നഷ്ടപെടുത്താന്‍ മാത്രാമായേ ഉപകരിക്കു. പോസ്റ്ററില്‍ സിനിമ കണ്ട് തീര്‍ക്കുക എന്നത് മാത്രമാണ് പ്രേക്ഷകനോട് പറയുവാന്‍ ഉള്ളു. കാരണം ഈ സിനിമയുടെ മനോഹര കാഴ്ചകള്‍ പോസ്റ്ററില്‍ മാത്രമാകുന്നു. പിന്നെ ഒരു സിനിമ ഇറങ്ങിയ നിമിഷം തന്നെ അതിനെ റിവ്യൂ എഴുതി തകര്‍ത്തു എന്ന് പറയുന്നവരോട് നല്ല സിനിമകളെ ആര് വിചാരിച്ചാലും തകര്‍ക്കാന്‍ കഴിയില്ല. അത് പ്രേക്ഷകര്‍ ആഘോഷിക്കുക തന്നെ ചെയ്യും എന്നുള്ളതാണ് മറുപടി. ഒരുകാര്യം സംശയമായി നില്‍ക്കുന്നു തിങ്കള്‍ മുതല്‍ വെള്ളി വരെ എന്ന ഈ ചിത്രം അടുത്ത വെള്ളി വരെ തിയറ്ററില്‍ കാണുമോ എന്ന്.