പമ്പയെ മാലിന്യത്തില്‍ മുക്കുന്നത് ഭക്തരോ ദേവസ്വം ബോര്‍ഡോ? ഈ പരിപാവനനദിയും വനക്ഷേത്രവും എത്രകാലം നിലനില്‍ക്കും?

മലിന്യം അടിഞ്ഞുകൂടുന്ന പമ്പയെക്കുറിച്ചും ശബരിമലയിലെ ഭക്തജനപ്രവാഹമനുസരിച്ചുള്ള മാലിന്യസംസ്‌കരണത്തിന്റെ അഭാവത്തെക്കുറിച്ചും കോട്ടയം എംജി യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ എംസിജെ വിദ്യാര്‍ഥിയായ അഖില്‍ രാമചന്ദ്രന്‍ എഴുതുന്നു…..

1899230653_1776212043_akhilll

തീര്‍ത്ഥാടക പ്രവാഹം കൊണ്ട് ഇന്ത്യയില്‍ മുന്‍പന്തിയില്‍ നില്‍ക്കു തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ് ശബരിമല. രണ്ട് മാസത്തോളം നീണ്ട് നില്‍ക്കു തീര്‍ത്ഥാടന വേളയില്‍ ആയിരക്കണക്കിന് തീര്‍ത്ഥാടകരാണ് മല ചവിട്ടി ശബരീശനെ തൊഴുത് മടങ്ങുന്നത്. ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കണമെ ആവിശ്യം ഉയരാന്‍ തുടങ്ങിയിട്ട് നാളുകളേറെയാവുന്നു. മണ്ഡലകാലമാരംഭിച്ചാല്‍ ശബരിമല വാര്‍ത്തകള്‍ ഇല്ലാത്ത ദിവസങ്ങള്‍ ഉണ്ടാവാറില്ല.തീര്‍ത്ഥാടനത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങളും ക്രമീകരണങ്ങളും, പുതിയ മേല്‍ശാന്തിമാരുടെ നിയമനം, കെ എസ് ആര്‍ ടിസി യുടെ സര്‍വ്വീസുകള്‍,അപ്പം അരവണ ഇവയെ സംബദ്ധിക്കു വിവരങ്ങള്‍, പോലീസിന്റെ സുരക്ഷ ക്രമീകരണങ്ങള്‍, ശുദ്ധജല ക്രമീകരണം, മാലിന്യ പ്രശ്‌നം എിങ്ങനെ മാധ്യമങ്ങളില്‍ ഒരു നിശ്ചിത ഇടം ശബരിമലക്കായി ഒഴിച്ചിടുകയാണ് പതിവ്.ഇത്തവണയും മാധ്യമങ്ങള്‍ ആ പതിവ് തെറ്റിച്ചില്ല.അത്തരത്തില്‍ പുറത്തുവന്ന വാര്‍ത്തകളില്‍ പ്രധാനപ്പെട്ടതായിരുന്നു പുണ്യ നദിയായ പമ്പയിലെ മലിനീകരണം നിയന്ത്രിക്കാനായി ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയില്‍ നിന്നും പുറത്തുവന്ന ഉത്തരവ്.പുണ്യ നദിയായ പമ്പ നദിയെ മലിനപ്പെടുത്തുതിന് അനുവദിക്കരുതെന്നും അയ്യപ്പന്‍മാര്‍ വസ്ത്രങ്ങളും പ്ലാസ്‌ററിക്ക് കുപ്പികളും മറ്റ് മാലിന്യങ്ങളും നദിയില്‍ നിക്ഷേപിക്കുത് നിയന്ത്രിക്കണമൊയിരുന്നു ഹൈക്കോടതി ഉത്തരവിന്റെ സാരാംശം. എന്നാല്‍ ഈ ഉത്തരവ് ഏത് വിധത്തില്‍ പ്രായോഗികമാകുമെന്ന കാര്യത്തില്‍ ഇപ്പോഴും ഉത്തരംകിട്ടാത്ത ചോദ്യങ്ങള്‍ അവശേഷിക്കുന്നു.

pam 1
പമ്പാനദിയില്‍ മലിനമായ തുണി നിക്ഷേപിച്ച 10 പേരെ പമ്പ പോലീസിന്റെ സഹായത്തോടെ മലിനീകരണ നിയന്ത്രണ ബോര്‍ഡതികൃതര്‍ പിടികൂടി എ വാര്‍ത്തയാണ് കോടതി ഉത്തരവ് നടപ്പാക്കുന്നതിലെ പ്രായോഗികതയെ ചുറ്റിപ്പറ്റി ഉയര്‍ന്ന ആശങ്കയുടെ അടിസ്ഥാനം.ശബരിമലയിലെ മാലിന്യ പ്രശ്‌നം എല്ലാക്കാലത്തും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ലക്ഷക്കണക്കിന് ഭക്തര്‍ ശബരീശനെ കണ്ട് സായൂജ്യമടഞ്ഞ് മലയിറങ്ങി മണ്ഡലകാലമവസാനിക്കുമ്പോള്‍ എരുമേലിയും നിലക്കലും പമ്പയുമൊക്കെ ഉള്‍ക്കൊള്ളു സിധാനത്തിന്റെ പ്രാന്തപ്രദേശങ്ങളില്‍ തള്ളപ്പെടുത് വളരെ വലിയ അളവിലുള്ള മാലിന്യങ്ങളാണ്. അവയൊും അയ്യപ്പന്‍മാര്‍ കാനനക്ഷേത്ര പരിസരങ്ങളെ മലിനപ്പെടുത്താന്‍ മനപ്പൂര്‍വ്വം വലിച്ചെറിയുതാണെന്ന് കരുതാന്‍ വയ്യ. അയ്യപ്പ ഭക്തര്‍ കൊണ്ടുവരു വസ്ത്രങ്ങള്‍,ഭക്ഷണപ്പൊതികള്‍,പ്ലാസ്റ്റിക് കുപ്പികള്‍,മറ്റ് സഞ്ചികള്‍, സോപ്പിന്റെയും ഷാംപുവിന്റെയും കവറുകള്‍,വിരിവയ്ക്കാനായി കൊണ്ടുവരു പായകള്‍ എിവയൊക്കെയാണ് പ്രധാനമായും ശബരിമലയെ മലീമസമാക്കുന്ന മാലിന്യം.അയ്യപ്പന്‍മാര്‍ കൊണ്ടുവരുന്ന ഇത്തരം വസ്തുക്കള്‍ ഉപയോഗശേഷം എവിടെയെങ്കിലും ഉപേക്ഷിക്കുകയാണ് പതിവ്.അവയൊക്കെ നിക്ഷേപിക്കാനായി മാലിന്യത്തൊട്ടികള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവപ്രയോജനപ്പെടുത്താന്‍ ആരും തന്നെ ശ്രമിക്കാറുമില്ല.പമ്പയിലും സന്നിധാനത്തുമൊക്കെ അനുഭവപ്പെടുന്ന തിരക്ക് തെന്നയാണ് ഇതിന് പ്രധാനകാരണം.വളരെ ദൂരം സഞ്ചരിച്ച് അവശരായാരിക്കും പല അയ്യപ്പന്‍മാരും പമ്പയില്‍ എത്തുക.പമ്പയില്‍ കുളിച്ച് ശുദ്ധിവരുത്തിയശേഷം അയ്യപ്പ സിധിയിലേക്കുള്ള കരിമലകയറ്റം ആരംഭിക്കുകയായി.മടുക്കുമ്പോള്‍ ഇടക്കിടക്കുള്ള വ്യാപാരശാലകളില്‍ നിന്നും കുടിവെള്ളം ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ വാങ്ങുകയും ഉപയോഗിച്ചശേഷം അത് പോകുന്ന വഴിയിലെവിടെയെങ്കിലും നിക്ഷേപിക്കുകയാണ് പതിവ്.ആ സമയത്ത് പരിസ്ഥിതിയെപ്പറ്റിയോ മലിനീകരണത്തെപ്പറ്റിയോ ഒും ആരും ഓര്‍മ്മിക്കാറുണ്ടാവില്ല എതാണ് യാഥാര്‍ത്ഥ്യം.തിരക്കിനിടയില്‍ എങ്ങനെയെങ്കിലും ശബരീശനെ കണ്ട് തൊഴണം എാെരൊറ്റ ചിന്തമാത്രമായിരിക്കും അയ്യപ്പഭക്തന്‍മാര്‍ക്കുണ്ടായിരിക്കുക. ഇത്തരത്തില്‍ വലിച്ചെറിയപ്പെടുന്ന പ്ലാസ്റ്റക് കുപ്പികള്‍ പോലുള്ള മാലിന്യങ്ങള്‍ കാനനക്ഷേത്രത്തിന് ചുറ്റുമുള്ള വനപ്രദേശങ്ങളില്‍ വലിയതോതിലുള്ളപ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നു.പ്ലാസ്റ്റിക് പോലെയുള്ള വസ്തുക്കള്‍ ആഹാരത്തിനൊപ്പം ഉള്ളില്‍ചെന്ന് ജീവന്‍വെടിയുന്ന ആനയുള്‍പ്പെടെയുള്ള കാട്ടുമൃഗങ്ങള്‍ ഏറെയാണ്.

pam 2

മണ്ണും വനവും മാത്രമല്ല ജലവും വലിയ തോതില്‍ മലിനീകരിക്കപ്പെടുന്നുണ്ട്.പമ്പാ നദിയാണ് ഇത്തരത്തില്‍ മാലിന്യം പേറുന്ന ഏറ്റവും വലിയ ജലസ്രോതസ്സ്.മനുഷ്യ വിസര്‍ജ്യങ്ങളും ഹോട്ടല്‍ മാലിന്യങ്ങളും പമ്പാനദിയെ വലിയൊരളവില്‍ കളങ്കപ്പെടുത്തുുണ്ട്.അതിനുമപ്പുറം ശബരീശനെ തൊഴുത് മടങ്ങു ഭക്തര്‍ ഉപേക്ഷിച്ച് പോകു കാവി വസ്ത്രങ്ങളാണ് പമ്പാനദിയെ ഇല്ലാതാക്കു പ്രധാന മാലിന്യ വസ്തു.അന്യ സംസ്ഥാന അയ്യപ്പ ഭക്തരാണ് ഇത്തരത്തില്‍ വസ്ത്രമുപേക്ഷിച്ച് മടങ്ങുവരിലേറയും.വിശ്വാസത്തിന്റെ ഭാഗമായാണ് അവരിലേറയും പമ്പാനദിയില്‍ വസ്ത്രമുപേക്ഷിക്കുന്നത്. നദിയില്‍ ഉപേക്ഷിക്കപ്പെടുന്ന വസ്ത്രങ്ങള്‍ ജലത്തിന്റെ സ്വഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തുന്നു. വെള്ളം താഴുതോടെ ജലത്തെക്കാള്‍ അധികമായി കറുപ്പ്-കാവി വസ്ത്രങ്ങളാണ് പമ്പയില്‍ കാണാന്‍ കഴിയുക.ദിവസവും ഉപേക്ഷിക്കപ്പെടുന്ന വസ്ത്രങ്ങള്‍ നദിയില്‍ നിന്ന് ശേഖരിച്ച് മാറ്റുന്നുണ്ടെങ്കിലും മണ്ഡലകാലം കഴിയുംവരെ വസ്ത്രമുപേക്ഷിക്കല്‍ അനുസ്യുതം തുടരുകയാണ് പതിവ്. ഉപേക്ഷിക്കപ്പെടു വസ്ത്രങ്ങള്‍ ശേഖരിച്ച് ലേലം ചെയ്യുതിലൂടെ മാത്രം ദേവസ്വം ബോര്‍ഡിന് വലിയൊരു തുക വരുമാനമായി ലഭിക്കുന്നുണ്ട് ഓരോവര്‍ഷവും. വസ്ത്രങ്ങള്‍ക്ക് പുറമെ അയ്യപ്പഭക്തന്‍മാര്‍ കൊണ്ടുവരുന്ന സോപ്പിന്റെയും ഷാംപുവിന്റെയും എണ്ണയുടെയും പായ്ക്കറ്റുകള്‍ ബ്രഷ് പെയ്സ്റ്റ് എിവയൊക്കെ പമ്പാനദിയേയും പരിസരങ്ങളേയും വൃത്തിയില്ലായ്മയുടെ തീരങ്ങളാക്കി മാറ്റുു.പമ്പയില്‍ കുളിച്ച് തോര്‍ത്തി ശുദ്ധിവരുത്തി മടങ്ങുന്ന അയ്യപ്പ ഭക്തര്‍ അറിഞ്ഞൊ അറിയാതെയൊ നിക്ഷേപിച്ചു കൊണ്ടിരിക്കു മാലിന്യങ്ങളിലൂടെ പുണ്യനദിയായ പമ്പ മരിച്ചു കൊണ്ടിരിക്കുന്നുവെന്ന യാഥാര്‍ത്ഥ്യം ഭക്തര്‍ മുഖ വിലക്കെടുക്കാത്തതാണ് യഥാര്‍ത്ഥത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്.ഇത്തരം സാഹചര്യങ്ങള്‍ നിയന്ത്രിച്ച് പമ്പാനദിയിലേയും ശബരി മലയിലേയും മലിനീകരണം കുറച്ച്‌കൊണ്ടു വരിക എ ലക്ഷ്യത്തോടെയായിരുു കേരള ഹൈക്കോടതിയുടെ ഉത്തരവ് പുറപ്പെടുവിച്ചത്.പമ്പയില്‍ ഉടുവസ്ത്രങ്ങള്‍ നിക്ഷേപിക്കുതിനെതിരെ ദേവസ്വം ബോര്‍ഡൊ മറ്റ് സ്ഥാപനങ്ങളൊ മുന്‍പ് ബോധവല്‍ക്കരണം നടത്താതെ കോടതിയുടെ വിമര്‍ശനം നേരി’ടുമ്പോള്‍ അയ്യപ്പന്‍മാരെ കസ്റ്റഡിയില്‍ എടുക്കുന്ന സമീപനം സ്വീകരിക്കുത് പ്രതിഷേധാര്‍ഹമാണ്. ഇത് കര്‍ശനമായി തടയേണ്ടതുതെയാണ് നദിയില്‍ തുണിയൊഴുക്കുതുമായി ബന്ധപ്പെട്ട്് പിടിയിലായാല്‍ 6 മാസം വരെ ശിക്ഷ നല്‍കണമൊണ് കോടതി ഉത്തരവില്‍ പറയുത്.

Sabarimala-festival

പമ്പ നദിയില്‍ തുണിയൊഴുക്കുന്നത് ആചാരത്തിന്റെ ഭാഗമല്ലെന്ന് തീര്‍ത്ഥാടകരെ ബോധവല്‍ക്കരിക്കുകയാണ് കോടതി ഉത്തരവ് നടപ്പാക്കുതിനായി ചെയ്യേണ്ട പ്രഥമ നടപടി.മറിച്ച് തീര്‍ത്ഥാടകരെ അറസറ്റ് ചെയ്യുതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പ്രതിഷേധത്തിന് ഇടവരുത്തുകയേയുള്ളു.തീര്‍ത്ഥാടകരെ ബോധവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഊര്‍ജ്ജിതമാക്കണം. നിലവില്‍ പമ്പാ നദിയില്‍ തുണിയൊഴുക്കുത് ആചാരമല്ലെന്നും ഇതു തെറ്റിച്ചാല്‍ 6 മാസം വരെ ശിക്ഷ ലഭിക്കുമെും കാണിച്ച് സര്‍ക്കാര്‍ ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ 5 ഭാഷകളില്‍ മൈക്കിലൂടെ അയ്യപ്പ ഭക്തന്‍മാര്‍ക്കായി അറിയിപ്പും നല്‍കുന്നുണ്ട്.പമ്പയില്‍ ത്രിവേണി മുതല്‍ ആറാം കടവുവരെയുള്ള 800 മീറ്റര്‍ നീളത്തില്‍ ഒരു ഷിഫ്റ്റില്‍ 6 ഗാര്‍ഡ്മാരെയാണ് മലിനീകരണനിയന്ത്രണ ജോലികള്‍ക്കായി നിയമിച്ചിരിക്കുത്. അയ്യപ്പസേവാസമാജത്തിന്റെ നേതൃത്വത്തില്‍ ഇത്തരം നടപടികള്‍ ഫലവത്തായി മുന്‍കാലങ്ങളില്‍ നടത്തിയിട്ടുണ്ട്.ഇവക്കു പുറമെ ദേവസ്വം ബോര്‍ഡും സര്‍ക്കാരും അച്ചടി ദൃശ്യമാധ്യമങ്ങളിലുടെയും ലഘുലേഖകളിലൂടെയും നേരിട്ടും പമ്പാസംരക്ഷണത്തിന്റെ പ്രാധാന്യത്തെപ്പറ്റി പ്രചാരണം നടത്തണം.മലിനീകരണം തടയുന്നതിനു കൂടുതല്‍ ഗാഡുമാരെ നിയമിക്കുകയും തുണികള്‍ നിക്ഷപിക്കുതിനായി കൂടുതല്‍ മാലിന്യ തൊട്ടികള്‍ സ്ഥാപിക്കുകയും വേണം. തമിഴ് തീര്‍ത്ഥാടകരെ സംബന്ധിച്ച് ശബരിമല ശാസ്താവ് ശനീശ്വരനാണ്.അതുകൊണ്ട് ത െഅണിഞ്ഞ വസ്ത്രം അഴിച്ച് മാറ്റി ശുദ്ധിവരുത്തി പുതിയ വസ്ത്രം ധരിക്കുക എത് അവരുടെ വിശ്വാസത്തിന്റെ ഭാഗമാണ്.ഒറ്റ ദിവസം കൊണ്ട് തീര്‍ത്ഥാടകരുടെ വിശ്വാസങ്ങളില്‍ മാറ്റം വരുത്താന്‍ സാധിക്കില്ല. സാമ്പത്തികതാല്‍പര്യത്തിനപ്പുറം പരിസ്ഥിതിയെ സംരക്ഷിക്കുന്ന യാതൊരു നടപടിക്രമങ്ങളും ശബരിമലയിലും പമ്പയിലും നടക്കുന്നില്ല. വിശ്വാസത്തിന്റെ പേരില്‍ വനവും ജലസ്രോതസ്സുകളും തകര്‍ക്കുന്നതില്‍ ദേവസ്വംബോര്‍ഡും വനംവകുപ്പും ഒരുപോലെ കുറ്റക്കാരാണെന്ന് ശബരിമല ഒരു തവണ കണ്ടവര്‍ക്ക് വ്യക്തമാകും.

© 2024 Live Kerala News. All Rights Reserved.