സ്‌കൂളില്‍ അടുത്തിരുന്ന ആണ്‍കുട്ടിയല്ല ഇത് ചെയ്തത്; കൊല്ലത്ത് നാല് സ്‌കൂള്‍ വിദ്യാര്‍ഥിനികളെ അധ്യാപകന്‍ പീഡിപ്പിച്ചു

കൊല്ലം: സ്‌കൂള്‍-കോളജ് ക്ലാസ്മുറികളില്‍ ആണ്‍-പെണ്‍കുട്ടികള്‍ ഇടകലര്‍ന്നിരിക്കുന്നതിനെതിരെ വാളെടുക്കുന്നവര്‍ ഇത് അറിയുക. കൊല്ലത്ത് നാല് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചത് അതേ സ്‌കൂളിലെതന്നെ അധ്യാപകനായ ടിജോ. ഇയാളുടെ സ്ഥിരംപരിപാടി ഇതാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇന്ന് രാവിലെ വിവിധ ക്ലാസ്സിലെ നാലുകുട്ടികളുടെ രക്ഷിതാക്കളാണ് പരാതിയുമായി സ്‌കൂളില്‍ എത്തിയത്. നേരത്തെ ഇത്തരം പരാതികള്‍ ഉണ്ടായിട്ടുണ്ടെന്നും പോലിസിനെ അറിയിക്കാതെ സ്‌കൂള്‍ അധികൃതര്‍ ഒതുക്കി തീര്‍ക്കുകയായിരുന്നുവെന്നാരോപിച്ചാണ് നാട്ടുകാര്‍ പ്രതിഷേധവുമായി എത്തിയത്. പ്രതിഷേധം ശക്തമായതോടെ പോലിസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ പ്രകോപിതരായ നാട്ടുകാര്‍ പോലിസ് ജീപ്പ് തടഞ്ഞു നിര്‍ത്തി പ്രതിയെ കണക്കിന് കൊടുത്തു.
കൊല്ലം പള്ളിമുക്ക് വിമല ഹൃദയ സ്‌കൂളിലാണ് സംഭവം. പ്രതിഷേധവുമായി എത്തിയ നാട്ടുകാരും രക്ഷിതാക്കളും കൂട്ടമായാണ് അധ്യാപകനെ പൊലീസിന് മുന്നിലിട്ട് കൈകാര്യം ചെയ്തത്. ഇയാളെ സ്‌കൂളില്‍ നിന്നു പുറത്താക്കുമെന്ന് സ്‌കൂള്‍ മാനേജ്‌മെന്റെ അറിയിച്ചു. ഒരുവര്‍ഷം മുന്‍പ് കംപ്യൂട്ടര്‍ അധ്യാപകനായി ചുമതലയേറ്റ ഇയാള്‍ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ആരോപണം. കേസ് ഒതുക്കി തീര്‍ക്കാന്‍ സ്‌കൂള്‍ അധികൃതര്‍ ശ്രമിച്ചതിനാലാണ് പ്രതിഷേധവുമായി എത്തിയതെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. കോഴിക്കോട് ഫറൂഖ് കോളേജിലെ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ആണ്‍-പെണ്‍കുട്ടികള്‍ ഇടകലര്‍ന്നിരിക്കുന്നതിനെതിരെ വിദ്യാഭ്യാസമന്ത്രി അബ്ദുല്‍റബ് രംഗത്തുവന്നിരുന്നു. സ്‌കൂള്‍തലം മുതല്‍ ആണ്‍-പെണ്‍കുട്ടികള്‍ ഇടകലര്‍ന്നിരുന്നാല്‍ ലൈംഗികപീഢനങ്ങളുള്‍പ്പെടെ ആരോപിച്ചവര്‍ അധ്യാപകര്‍ പീഡനക്കേസില്‍ കുടുങ്ങുമ്പോള്‍ മൗനംഭജിക്കുകയാണ് പതിവ്.

© 2024 Live Kerala News. All Rights Reserved.