ജമ്മു: ജമ്മു കശ്മീരിലെ കത്രയില്‍ വൈഷ്‌ണോ ദേവി ക്ഷേത്രത്തിലേക്ക് തീര്‍ഥാടകരുമായി പോയ ഹെലിക്കോപ്റ്റര്‍ തകര്‍ന്ന് വീണ് വനിതാ പൈലറ്റടക്കം ഏഴുപേര്‍ മരിച്ചു. മരിച്ച ബാക്കിയുള്ളവരെല്ലാം തന്നെ തീര്‍ഥാടകരാണ്. ഹിമാലയന്‍ ഹെലി സര്‍വീസിന്റെ സ്വകാര്യ ഹെലിക്കോപ്റ്ററാണിത്. കത്രയില്‍ നിന്ന് സഞ്ജിചട്ടിലേക്ക് പോവുകയായിരുന്ന ഹെലികോപ്റ്റര്‍ പറന്നുയര്‍ന്ന ഉടനെ തീപിടിക്കുകയായിരുന്നു. എന്നാല്‍ ഹെലികോപ്റ്റര്‍ തീപിടിക്കാനിടയായ കാരണത്തെക്കുറിച്ച് അന്വേഷിച്ചു വരികയാണ്. സാങ്കേതിക തകരാറായിരിക്കാം അപകടത്തിലേക്ക് നയിച്ചതെന്ന നിഗമനത്തിലാണ് പൊലീസ്. മോശം കാലാവസ്ഥയും അപകടത്തിന് കാരണമായിരിക്കാമെന്ന് റിപ്പോര്‍ട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഭരണകൂടം ഉത്തരവിട്ടു.