പറവൂരില്‍ രണ്ട് കുടുംബങ്ങളിലെ ആറ് പേര്‍ മരിച്ചനിലയില്‍; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

കൊല്ലം:അടുത്ത ബന്ധമുള്ള അയല്‍പക്കത്തെ രണ്ട് കുടുംബങ്ങളിലെ ആറ് പേരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. അയല്‍വീടുകളിലായി മരിച്ചത് ദമ്പതികളും മകനും, അമ്മയും രണ്ടു മക്കളുമാണ്. പോളത്തറ സ്വദേശി അര്‍ച്ചന(30), മക്കളായ അനു(10),പൊന്നു(8) എന്നിവരും ഇവരുടെ അയല്‍ വീട്ടില്‍ താമസിക്കുന്ന രതീഷ്, ശരണ്യ, യദുകൃഷ്ണന്‍ എന്നിവരുമാണ് മരിച്ചത്. അത്മഹത്യയാണെണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നാട്ടുകാരാണ് ആറ് പേരുടെയും മൃതദേഹങ്ങള്‍ കണ്ടത്. ആദ്യം അമ്മയും രണ്ടു മക്കളും മരിച്ചതാണ് ശ്രദ്ധയില്‍ പെട്ടത്. ഇവിടെ നില്‍ക്കുമ്പോള്‍ തന്നെ അടുത്ത വീട്ടിലുള്ളവരും മരിച്ചതായി അറിയുകയായിരുന്നു. ഇന്നലെ വൈകിട്ട് ഇരു കുടുംബങ്ങളിലെയും അംഗങ്ങളെയും പ്രദേശവാസികള്‍ കണ്ടിരുന്നു. ആദ്യം മരിച്ചതായി കണ്ടെത്തിയ വീട്ടില്‍ മരണം മുന്‍ തയാറെടുപ്പുകളോടെയായിരുന്നെങ്കില്‍ രണ്ടാമത്തെ വീട്ടില്‍ പെട്ടെന്നുണ്ടായ തീരുമാനമായിരുന്നു ആത്മഹത്യ എന്നു തോന്നിപ്പിക്കുന്ന രീതിയിള്ള തെളിവുകളാണ് പൊലീസ് കണ്ടെത്തിയത്. മരണകാരണം വ്യക്തമായിട്ടില്ല. അന്വേഷണം പുരോഗമിക്കുന്നു.

© 2024 Live Kerala News. All Rights Reserved.