പ്രമുഖസീരിയല്‍ നടിയ്ക്ക് ഒരു രാത്രിയ്ക്ക് രണ്ടുലക്ഷം; രശ്മിക്ക് പിന്നാലെ സീരിയല്‍ നടിമാരും പൊലീസ് വലയിലാകും

കൊച്ചി: രശ്മി ആര്‍ നായരെ കടത്തിവെട്ടുന്ന പ്രതിഫലവുമായി പ്രമുഖ സീരിയല്‍ നടി. ഒരു രാത്രിയ്്ക്ക് രണ്ടുലക്ഷം രൂപയാണ് ഈ നടിയുടെ പ്രതിഫലം. ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ ഈ സീരിയല്‍ നടിയ്ക്കും തുരുവനന്തപുരത്തെ ഒരു മോഡലിനും ബന്ധമുള്ളതായി പൊലീസിന് വിവരം ലഭിച്ചു. മലയാളത്തിലെ ഒരു പ്രമുഖ ടിവ ചാനലില്‍ പ്രൈംടൈമില്‍ സംപ്രേഷണം ചെയ്യുന്ന പോലീസ്‌കഥയിലെ ഒരു താരമാണ് ഈ സീരിയല്‍ നടി എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബിക്കിനി ഉള്‍പ്പെടെ സെക്‌സിയായ വസ്ത്രങ്ങള്‍ സ്ഥിരമായി ധരിക്കുന്ന ഈ നടി സീരിയലില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ ഇരട്ടി പ്രതിഫലമുണ്ടാക്കുന്നത് സെക്‌സ് റാക്കറ്റിലൂടെയാണെന്നും പൊലീസിന് വിവരം ലഭിച്ചു. രശ്മി ആര്‍ നായര്‍ക്ക് ഒരു രാത്രിയ്ക്ക് 80,000 എന്ന വിവരം പുറത്തുവന്നതിന് പിന്നാലെയാണ് സീരിയല്‍ നടിയുടെ രാത്രിപ്രതിഫലവും പുറത്തുവരുന്നത്. ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസിലെ മുഖ്യപ്രതികളിലൊരാളായ തിരുവനന്തപുരം സ്വദേശിനി മുബീനയെ ചോദ്യം ചെയ്തപ്പോഴാണ് സിനിമാ സീരിയല്‍ മോഡല്‍ രംഗത്തുള്ളവര്‍ക്ക് സംഭവവുമായുള്ള ബന്ധം പുറത്തുവരുന്നത്. പ്രതിഫലത്തിന്റെ കാര്യത്തില്‍ രശ്മിയുടെ തൊട്ടുതാഴെയായിരുന്നു ഇടനിലക്കാരിക്കൂടിയായ മുബീന.

maxresdefault

സീരിയല്‍ നടിയെ ഉള്‍പ്പെടെ താമസിയാതെ പൊലീസ് ചോദ്യം ചെയ്യും. രശ്മിയെയും മുബീനയെയും ചോദ്യം ചെയ്തതില്‍ നിന്ന് ഇവരുടെ പേരുകളും ചില മൊബൈല്‍ സംഭാഷണ കണ്ടെത്താനായിട്ടുണ്ട്. കഴിഞ്ഞ ദിവസം രശ്മിയുടെയും രാഹുല്‍ പശുപാലന്റെയും വസതിയിലെ റെയ്ഡില്‍ കണ്ടെത്തിയ ലാപ്‌ടോപ്പും ടാബും മൊബൈലും സൈബര്‍ സെല്‍ പരിശോധിച്ച് വരുകയാണ്. ചില ഫയലുകള്‍ ഓപ്പണ്‍ ചെയ്യാന്‍ കഴിയാത്തത് പൊലീസിനെ കുഴയ്ക്കുന്നുണ്ട്. ഇത്് ഓപ്പണ്‍ ചെയ്യുന്നതിനായി സാങ്കേതിക വിദഗ്തരുടെ സഹായം തേടിയിരിക്കുകയാണ് പോലീസ്. ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസ് പൊങ്ങിവരികയും അറസ്റ്റുണ്ടാകുയും ചെയ്തതോടെ ചില സീരിയലുകളുടെ ഷൂട്ടിങ്ങുകള്‍ മുടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്. രശ്മിയുടെ തിരക്കഥയില്‍ രാഹുല്‍ പശുപാലന്‍ സംവിധാനം ചെയ്യുന്ന പ്ലിംഗ് എന്ന ചിത്രവും പാതിവഴിയിലായി.

12resmi1

തന്നെ ചോദ്യം ചെയ്ത ഉദ്യോഗസ്ഥരോട് മറുചോദ്യങ്ങള്‍ ഉന്നയിച്ച് അന്വേഷണ ഉദ്യോഗസ്ഥരെ രശ്മി കുഴക്കിയിരുന്നു. പ്രായപൂര്‍ത്തിയായ തനിക്ക് ശരീരം ഇഷ്ടമുള്ളവരുമായി പങ്കിടുന്നതില്‍ ശിക്ഷയുള്ളത് ഏത് വകുപ്പിലാണെന്നും തന്റെ ഭര്‍ത്താവിന് എന്റെ ശരീരം മറ്റുള്ളവരോടുമായി പങ്കുവെയ്ക്കുന്നതിന് കുഴപ്പമില്ലന്നിരിക്കേ എന്തിന് ഇത് തടയുന്നു എന്നുള്ള മറുചോദ്യങ്ങള്‍ ചോദിച്ചാണ് രശ്മി അന്വേഷണ ഉദ്യോഗസ്ഥരെ ഞെട്ടിച്ചത്. രശ്മിയുടെ മൊബൈല്‍ നമ്പരുള്ള വാട്‌സാപ്പ് വേറൊരു ഫോണിലാണ് കണക്ട് ചെയ്തിരുക്കുന്നത്. ഇതിലെ വോയ്‌സ് മെസേജുകളാണ് പ്രധാനമായും തെളിവായി വന്നത്. മാത്രമല്ല കുട്ടികളെ ഉപയോഗിച്ചതിനെതിരെയും രശ്മിക്കെതിരെ പ്രത്യേകം പ്രത്യേകം കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു. ആദ്യമൊക്കെ പതറിയ രശ്മിയിപ്പോള്‍ വിലപേശലിന്റെ ലവലിലേക്ക് തിരിഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. അന്വേഷണം ബാംഗ്ലൂരിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. ബാംഗ്ലൂരില്‍ നിന്നാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കേരളത്തിലെത്തിക്കുന്നതെന്ന് ചോദ്യം ചെയ്യലില്‍ പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റ് വരുംദിവസങ്ങളില്‍ ഉണ്ടായേക്കുമെന്നാണ് വിവരം.

© 2024 Live Kerala News. All Rights Reserved.