തങ്ങളുടെ ചെയ്തികളെ ന്യായീകരിച്ച് ഫറൂഖ് കോളേജ്; മാധ്യമങ്ങളും പുരോഗമനവാദികളെന്ന് പറഞ്ഞുനടക്കുന്നവരും യാഥാര്‍ഥ്യം മനസ്സിലാക്കണം; വിവേചനവും ഫറൂഖും പിന്നെ ഞങ്ങളും വീഡിയോ പുറത്തിറങ്ങി

കോഴിക്കോ’ട്:ലിംഗസമത്വവിവാദവുമായി ബന്ധപ്പെട്ട് പ്രതിക്കൂട്ടിലായ കോഴിക്കോട് ഫറൂഖ് കോളജ് അധികൃതര്‍ തങ്ങളടൈ ഭാഗം ന്യായീകരിക്കാന്‍ വീഡിയോ പുറത്തിറക്കി. ഇതേ കോളേജിലെ കുട്ടികളെ ഉപയോഗിച്ച്‌കൊണ്ടുള്ള വിവേചനവും ഫറൂഖും പിന്നെ ഞങ്ങളുമാണ് യുട്യൂബില്‍ പ്രത്യക്ഷെപ്പെട്ടിരിക്കുന്നത്. ഫറൂഖ് കോളേജ് മള്‍ട്ടിമീഡിയാ വിഭാഗം വിദ്യാര്‍ത്ഥികളാണ് നാലു മിനിട്ടു ദൈര്‍ഘ്യം വരുന്ന വീഡിയോ നിര്‍മ്മിച്ചത്. കോളേജും പരിസരങ്ങളും മാധ്യമവാര്‍ത്തകളും കുട്ടികളുടെ ബൈറ്റും ചേര്‍ത്താണ് വീഡിയോ തയ്യാറാക്കിയത്. ഏഷ്യാനെറ്റ്, റിപ്പോര്‍ട്ടര്‍, ജനം ചാനലുകളിലെ വാര്‍ത്തയാണ് എടുത്തുകാണിക്കുന്നത്. പുരോഗമനവാദികളെന്ന് പറഞ്ഞ് നടക്കുന്നവരും മാധ്യമങ്ങളും കൊ്ട്ടിഘോഷിക്കുന്നതല്ല ഫറൂഖ് കോളേജിലെ അന്തരീക്ഷമെന്നും വീഡിയോ ചൂണ്ടിക്കാട്ടുന്നു

© 2024 Live Kerala News. All Rights Reserved.