ദേശീയപതാക തലതിരിഞ്ഞാലും വേണ്ടില്ല പ്രധാനമന്ത്രിക്ക് ഫോട്ടോ മതി

 

ദേശീയപതാക തലതിരിച്ചുകെട്ടി അതിനു മുന്നില്‍ നിന്ന് ഫോട്ടോ എടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നടപടി വിവാദമായി. ആസിയാന്‍ ഉച്ചകോടിക്കിടെ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയും തമ്മിലുള്ള ഫോട്ടോ പോസിംഗിനിടെയാണ് പ്രധാനമന്ത്രി തലതിരിച്ച് കെട്ടിയ ദേശീയപതാകയെ അവഗണിച്ചത്. പ്രധാനമന്ത്രിയുടെ നടപടി ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരിക്കുകയാണ്.

അതെസമയം, സംഭവം അബദ്ധത്തില്‍ സംഭവിച്ചാണെന്ന് പറഞ്ഞ് സംഘാടകര്‍ തടിയൂരി. എന്നാല്‍ വിദേശകാര്യമന്ത്രാലയം സംഭവത്തെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. ത്രിദിന സന്ദര്‍ശനത്തിനായി മലേഷ്യയിലാണിപ്പോള്‍ പ്രധാനമന്ത്രി.

© 2024 Live Kerala News. All Rights Reserved.