നിയമസഭാ തിരഞ്ഞെുപ്പില്‍ മുന്നണിയെ വിഎസ് നയിക്കണമെന്ന് കാനം രാജേന്ദ്രന്‍; സിപിഎം പ്രതിരോധത്തില്‍

കൊച്ചി: 2016 ഏപ്രിലില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ഇടതുമുന്നണിയെ നയിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സിപിഎമ്മില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് പ്രായപരിധിയില്ല എന്ന ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ വിഎസ് നയിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു കാനത്തിന്റെ മറുപടി. എന്നാല്‍ വിഎസ്സിന്റെ കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് സിപിഎമ്മാണെന്നും അദ്ദേഹം പറഞ്ഞു. സിപിഐയിലും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് പ്രായപരിധി നിശ്ചയിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ വി.എസ് മുന്നണിയെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നയിക്കുമെന്ന് സിപിഐ നേതാവ് സി.ദിവാകരന്‍ അഭിപ്രായപ്പെട്ടപ്പോള്‍ അതിനെ വിടുവായത്തം എന്നാണ് പിണറായി വിശേഷിപ്പിച്ചത്.

30-1443604686-vs-achuthanandan-5

പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിക്ക് പിന്നാലെ സിപിഐ നേതാക്കളും വിഎസിന് വേണ്ടി സംസാരിക്കുന്നത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെ 2006ന് സമാനമായ രീതിയില്‍ പാര്‍ട്ടിയില്‍ ഒരു വിഭാഗവും ഘടകകക്ഷികളും മാധ്യമങ്ങളും വിഎസിന് വേണ്ടി നിലപാട് വ്യക്തമാക്കുന്നത് ആശങ്കയോടെയാണ് സിപിഎം ഔദ്യോഗിക നേതൃത്വം ഒറ്റുനോക്കുന്നത്. കണ്ണൂരിലെ നേതാക്കളെയിറക്കി തനിക്ക് അനുകൂലമായ രീതിയിലുള്ള പ്രസ്താവനകള്‍ നടത്താന്‍ പിണറായി വിജയന്‍ നീക്കം തുടങ്ങിയതായാണ് പാര്‍ട്ടിവൃത്തങ്ങള്‍ നല്‍കുന്ന സൂചന.

© 2024 Live Kerala News. All Rights Reserved.