രശ്മിയുടെ വഴിവിട്ട പോക്ക് രാഹുലിന്റെ പിതാവ ് ആദ്യമേ ഓര്‍മ്മപ്പെടുത്തി; ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിന്റെ മുഖ്യആസൂത്രണം രശ്മിയെന്ന് പൊലീസ്

തിരുവനന്തപുരം: മണിക്കൂറുകള്‍ക്ക് ലക്ഷങ്ങള്‍ വരുന്ന മാംസവ്യാപാരത്തിന്റെ കഥകള്‍ക്ക് കേരളത്തില്‍ ഒരുകാലത്തും പഞ്ഞമില്ലായിരുന്നു. ചുംബനസമരത്തില്‍ മുന്‍പന്തിയിലുണ്ടായിരുന്ന രാഹുല്‍ പശുപാലനും ഭാര്യ രശ്മിയും വലയിലായതോടെയാണ് ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസ് ഏറെ ചര്‍ച്ചവിഷയമായത്. രശ്മിയുടെ വഴിവിട്ടപോക്ക് ആദ്യമേ രാഹുലിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെന്നും രശ്മിയാണ് രാഹുലിനെ ഈ അവസ്ഥയിലെത്തിച്ചതെന്നും പിതാവ്്. ഇതുചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് രാഹുല്‍ തന്നെ പലരീതിയില്‍ ഉപദ്രവിച്ചതായി പിതാവ് പശുപാലന്‍ പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. കര്‍ണാടകയിലെ ജയിലിലുള്ള മോഡലിനെ ഇറക്കി കൊണ്ടുവരാന്‍ ഒന്നരലക്ഷം രൂപ തന്റെ കയ്യില്‍ നിന്നും പിടിച്ചു വാങ്ങി കൊണ്ടുപ്പോയിട്ടുണ്ടെന്ന് പിതാവ് വ്യക്തമാക്കി. അതിനുശേഷവും പണം ആവശ്യപ്പെടുകയും കൊടുക്കാതായപ്പോള്‍ ഉപദ്രവിച്ചെന്നും അദ്ദേഹം പറയുന്നു. മകളുടെ വിവാഹത്തിനുവെച്ച പണമെല്ലാം കൊണ്ടു പോയി നശിപ്പിച്ചെന്നും കുടുംബത്തിന് കടുത്ത മാനഹാനിയുണ്ടാക്കിയെന്നും പിതാവ് പറയുന്നു.

കേരളത്തിലെ പ്രധാന നഗരങ്ങളെ കേന്ദ്രീകരിച്ചുള്ള പെണ്‍വാണിഭ സംഘത്തിന് ചുക്കാന്‍ പിടിക്കുന്നത് രശ്മി ആര്‍ നായരാണെന്ന് പൊലീസ്. രണ്ട് ലക്ഷം രൂപയ്ക്ക് വരെ ഒരു രാത്രിയും പകലും രശ്മി കഴിഞ്ഞിട്ടുണ്ടെന്നും പൊലീസ് പറയുന്നു. ബാംഗ്ലൂര്‍, മൈസൂര്‍ ഭാഗങ്ങളില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കേരളത്തിലെത്തിച്ച് പെണ്‍വാണിഭം നടത്തുന്നതില്‍ പ്രധാനികള്‍ രശ്മിയും മറ്റൊരു പ്രതിയായ അബ്ദുല്‍ഖാദറിന്റെ ഭാര്യ മുബീനയുമാണ്. ന്യൂജറേഷന്‍ സിനിമകളിലെ ഒരു നടിയ്ക്കും കേസില്‍ ബന്ധമുള്ളതായി പൊലീസ് സംശയിക്കുന്നു. കേരളത്തിലെയും പുറത്തുള്ള ചില മോഡലുകള്‍, ,സീരിയല്‍ നടിമാര്‍ ഉള്‍പ്പെടെയുള്ള ബന്ധമുണ്ടെന്ന കണ്ടെത്തലിനെതുടര്‍ന്ന് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.