കൊച്ചി: പി.സി ജോര്‍ജ്ജിനെ കേരള കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കും. യു.ഡി.എഫില്‍ നിന്നുകൊണ്ടുതന്നെ അരുവിക്കരയില്‍ മുന്നി സ്ഥാനാര്‍ത്ഥിക്കെതിരെ മറ്റൊരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് ആയുധമാക്കി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനാണ് ആലോചന.
ഞായറാഴ്ച എറണാകുളത്ത് ചേരുന്ന പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റി യോഗം പി.സിയെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കാനുള്ള തീരുമാനമെടുക്കുമെന്നാണ് സൂചന. ജോര്‍ജ്ജിന്റെ നടപടി കടുത്ത അച്ചടക്കലംഘനമാണ് കേരള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ആന്റണി രാജു അറിയിച്ചു.
പാര്‍ട്ടി വൈസ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കിയ ശേഷം സസ്‌പെന്‍ഷനില്‍ കഴിയുകയായിരുന്നു ഇതുവരെ ജോര്‍ജ്ജ്. സസ്‌പെന്‍ഷന്‍ കാലത്തും പി.സി ജോര്‍ജ്ജ് അച്ചടക്കലംഘനം തുടരുകയാണ്. പുറത്താക്കാതിരിക്കാന്‍ കഴിയാത്ത സ്ഥിതി വന്നിരിക്കുകയാണ്. ഇനി ഇക്കാര്യത്തില്‍ മെല്ലെപ്പോക്ക് സമീപനമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.