ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് എല്‍ഡിഎഫ് 545 യുഡിഎഫ് 313

സംസ്ഥാനത്തെ 879 ഗ്രാമപഞ്ചായത്തുകളില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് വ്യാഴാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ 545 എണ്ണം എല്‍ഡിഎഫും, 313 എണ്ണം യുഡിഎഫും 12 എണ്ണം ബിജെപിയും നേടി. ഒമ്പത് പഞ്ചായത്തുകളില്‍ സ്വതന്ത്രര്‍ തിരഞ്ഞെടുക്കപ്പെട്ടു. 145 ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനങ്ങളില്‍ 92 എണ്ണം എല്‍ഡിഎഫും 53 എണ്ണം യുഡിഎഫും നേടി. ആകെയുള്ള 14 ജില്ലാ പഞ്ചായത്തുകളില്‍ എല്‍ഡിഎഫും യുഡിഎഫും 7 എണ്ണം വീതം നേടി.

വിശദാംശങ്ങള്‍ ചുവടെ…

തിരുവനന്തപുരം: ജില്ലാ പഞ്ചായത്ത്- എല്‍ഡിഎഫ്, ബ്ലോക്ക് പഞ്ചായത്ത് എല്‍ഡിഎഫ്-എട്ട്, യുഡിഎഫ്-രണ്ട്, ഗ്രാമ പഞ്ചായത്ത് എല്‍ഡിഎഫ്-51, യുഡിഎഫ്-18, ബിജെപി-നാല്. കൊല്ലം: ജില്ലാ പഞ്ചായത്ത്-എല്‍ഡിഎഫ്, ബ്ലോക്ക് പഞ്ചായത്ത് എല്‍ഡിഎഫ്-11, ഗ്രാമ പഞ്ചായത്ത് എല്‍ഡിഎഫ്-55, യുഡിഎഫ്-ഒമ്പത്. പത്തനംതിട്ട: ജില്ലാ പഞ്ചായത്ത്-യുഡിഎഫ്, ബ്ലോക്ക് പഞ്ചായത്ത് എല്‍ഡിഎഫ്-മൂന്ന്, യുഡിഎഫ്-അഞ്ച്, ഗ്രാമ പഞ്ചായത്ത് എല്‍ഡിഎഫ്-28, യുഡിഎഫ്-19, ബിജെപി-രണ്ട്, സ്വതന്ത്രര്‍-രണ്ട്. ആലപ്പുഴ: ജില്ലാ പഞ്ചായത്ത്-എല്‍ഡിഎഫ്, ബ്ലോക്ക് പഞ്ചായത്ത് എല്‍ഡിഎഫ്-ഒമ്പത്, യുഡിഎഫ്-മൂന്ന്, ഗ്രാമ പഞ്ചായത്ത് എല്‍ഡിഎഫ്-45, യുഡിഎഫ്-24, ബിജെപി-ഒന്ന്, സ്വതന്ത്രര്‍-ഒന്ന്. കോട്ടയം: ജില്ലാ പഞ്ചായത്ത് -യുഡിഎഫ്, ബ്ലോക്ക് പഞ്ചായത്ത് എല്‍ഡിഎഫ്-രണ്ട്, യുഡിഎഫ്-എട്ട്, ഗ്രാമ പഞ്ചായത്ത് എല്‍ഡിഎഫ്-24, യുഡിഎഫ്-40, സ്വതന്ത്രര്‍-ഒന്ന്. ഇടുക്കി: ജില്ലാ പഞ്ചായത്ത് -യുഡിഎഫ്, ബ്ലോക്ക് പഞ്ചായത്ത് എല്‍ഡിഎഫ്-മൂന്ന്, യുഡിഎഫ്-അഞ്ച്, ഗ്രാമ പഞ്ചായത്ത് എല്‍ഡിഎഫ്-22, യുഡിഎഫ്-28. എറണാകുളം: ജില്ലാ പഞ്ചായത്ത്-യുഡിഎഫ്, ബ്ലോക്ക് പഞ്ചായത്ത് എല്‍ഡിഎഫ്-അഞ്ച്, യുഡിഎഫ്-ഏഴ്, ഗ്രാമ പഞ്ചായത്ത് എല്‍ഡിഎഫ്-40, യുഡിഎഫ്-35, സ്വതന്ത്രര്‍-ഒന്ന്. തൃശൂര്‍: ജില്ലാ പഞ്ചായത്ത്-എല്‍ഡിഎഫ്, ബ്ലോക്ക് പഞ്ചായത്ത് എല്‍ഡിഎഫ്-13, യുഡിഎഫ്-മൂന്ന്, ഗ്രാമ പഞ്ചായത്ത് എല്‍ഡിഎഫ്-64, യുഡിഎഫ്-16, ബിജെപി-ഒന്ന്. പാലക്കാട്: ജില്ലാ പഞ്ചായത്ത്-എല്‍ഡിഎഫ്, ബ്ലോക്ക് പഞ്ചായത്ത് എല്‍ഡിഎഫ്-11, യുഡിഎഫ്-രണ്ട്, ഗ്രാമ പഞ്ചായത്ത് എല്‍ഡിഎഫ്-68, യുഡിഎഫ്-18, സ്വതന്ത്രര്‍-ഒന്ന്. മലപ്പുറം: ജില്ലാ പഞ്ചായത്ത്-യുഡിഎഫ്, ബ്ലോക്ക് പഞ്ചായത്ത് എല്‍ഡിഎഫ്-രണ്ട്, യുഡിഎഫ്-11, ഗ്രാമ പഞ്ചായത്ത് എല്‍ഡിഎഫ്-27, യുഡിഎഫ്-43, സ്വതന്ത്രര്‍-ഒന്ന്. കോഴിക്കോട്: ജില്ലാ പഞ്ചായത്ത്-എല്‍ഡിഎഫ്, ബ്ലോക്ക് പഞ്ചായത്ത് എല്‍ഡിഎഫ്-ഒമ്പത്, യുഡിഎഫ്-മൂന്ന്, ഗ്രാമ പഞ്ചായത്ത് എല്‍ഡിഎഫ്-40, യുഡിഎഫ്-21, സ്വതന്ത്രര്‍-ഒന്ന്. വയനാട്: ജില്ലാ പഞ്ചായത്ത്-യുഡിഎഫ്, ബ്ലോക്ക് പഞ്ചായത്ത് എല്‍ഡിഎഫ്-ഒന്ന്, യുഡിഎഫ്-രണ്ട്, ഗ്രാമ പഞ്ചായത്ത് എല്‍ഡിഎഫ്-16, യുഡിഎഫ്-അഞ്ച്. കണ്ണൂര്‍: ജില്ലാ പഞ്ചായത്ത്- എല്‍ഡിഎഫ്, ബ്ലോക്ക് പഞ്ചായത്ത് എല്‍ഡിഎഫ്-11, ഗ്രാമ പഞ്ചായത്ത് എല്‍ഡിഎഫ്-50, യുഡിഎഫ്-20. കാസര്‍ഗോഡ്: ജില്ലാ പഞ്ചായത്ത്-യുഡിഎഫ്, ബ്ലോക്ക് പഞ്ചായത്ത് എല്‍ഡിഎഫ്-നാല്, യുഡിഎഫ്-രണ്ട്, ഗ്രാമ പഞ്ചായത്ത് എല്‍ഡിഎഫ്-15, യുഡിഎഫ്-17, ബിജെപി-നാല്, സ്വതന്ത്രര്‍-ഒന്ന്.

© 2024 Live Kerala News. All Rights Reserved.