പാരിസ് ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ അബ്ദല്‍ ഹമീദ് അബൗദ് കൊല്ലപ്പെട്ടു.

കഴിഞ്ഞ ദിവസം നടന്ന പൊലീസ് വെടിവെപ്പില്‍ അബ്ദല്‍ ഹമീദ് അബൗദ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. ഡിഎന്‍എ പരിശോധനയിലാണ് കൊല്ലപ്പെട്ടത് അബൗദാണെന്ന് ഫ്രാന്‍സ് സ്ഥിരീകരിച്ചത്. ഫ്രഞ്ച് പ്രധാനമന്ത്രി മാന്വല്‍ വാള്‍സാണ് ഇക്കാര്യം വ്യക്തമാക്കിയത്.ഇതിനിടെ ഫ്രാന്‍സിനെതിരെ ഐഎസ് രാസായുധം പ്രയോഗിക്കാന്‍ തയ്യാറെടുക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

© 2024 Live Kerala News. All Rights Reserved.