അട്ടപ്പാടി: അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശുമരിച്ചു. താഴെ അമ്പന്നൂരില്‍ വള്ളിമണി ദമ്പതികളുടെ ഒരു ദിവസം മാത്രം പ്രായമായ കുഞ്ഞാണ് മരിച്ചത്. 750 ഗ്രാം മാത്രമായിരുന്നു കുഞ്ഞിന്റെ തൂക്കം. കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജില്‍വെച്ചായിരുന്നു മരണം. അട്ടപ്പാടിയില്‍ ഈ വര്‍ഷത്തെ അഞ്ചാമത്തെ ശിശുമരണമാണ് ഇത്.