നൈജീരിയയില്‍ ബോക്കോ ഹറം ആക്രമണത്തില്‍ 49 മരണം

 

നൈജീരിയയില്‍ ബോക്കോ ഹറം തീവ്രവാദികള്‍ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 49 പേര്‍ കൊല്ലപ്പെട്ടു. യോല, കനോ നഗരങ്ങളിലാണ് ആക്രമണം നടന്നത്. യോല നഗരത്തില്‍ നടന്ന ആക്രമണത്തില്‍ 34 പേരാണ് മരിച്ചത്. 80 പേര്‍ക്ക് പരിക്കേറ്റു.

കനോയില്‍ വനിതാ ചാവേറുകള്‍ നടത്തിയ ആക്രമണത്തില്‍ 14 പേരാണ് മരിച്ചത്. 100ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നൈജീരിയയിലെ തിരക്കേറിയ രണ്ടാമത്തെ നഗരമാണ് കനോ. രണ്ട് വനിതാ ചാവേറുകള്‍ ഇവിടെ വന്ന് പൊട്ടിത്തെറിക്കുകയായിരുന്നു.

മുസ്‌ലിം തീവ്രവാദ സംഘടനയായ ബോക്കോ ഹറം ഐഎസിന് പിന്തുണ നല്‍കിക്കൊണ്ടാണ് ആക്രമണം നടത്തിയത്. കഴിഞ്ഞ മെയ്മാസത്തിനു ശേഷം 1000ത്തിലധികം ആളുകളെ നൈജീരിയയില്‍ ബോക്കോ ഹറം തീവ്രവാദികള്‍ വധിച്ചിട്ടുണ്ട്.

കഴിഞ്ഞ 6 വര്‍ഷത്തിനുള്ളില്‍ 20,000 പേരാണ് നൈജീരിയയില്‍ വിവിധ കലാപങ്ങളില്‍ കൊല്ലപ്പെട്ടിട്ടുള്ളത്. ആക്രമണം ഭയന്ന് 2.3 ദശലക്ഷം ആളുകളാണ് തങ്ങളുടെ വീടുകളുപേക്ഷിച്ച് പലായനം ചെയ്തത്.

© 2024 Live Kerala News. All Rights Reserved.