ഫാറൂഖ് കോളേജില്‍ ലിംഗ അസമത്വത്തിനെതിരെ പ്രതികരിച്ച വിദ്യാര്‍ത്ഥിക്ക് എംഎസ്എഫ് ഭീഷണി

 

കോഴിക്കോട് ഫാറൂഖ് കോളേജില്‍ ലിംഗ അസമത്വത്തിനെതിരെ പ്രതികരിച്ച വിദ്യാര്‍ത്ഥി ദിനുവിന് എംഎസ്എഫ് നേതാക്കളുടെ ഭീഷണി. ഫേസ്ബുക്ക് വഴിയാണ് എംഎസ്എഫ് പ്രവര്‍ത്തകരായ അനസ് അന്‍വര്‍, മുഹമ്മദ് അസ്ഹര്‍, ഫയസ് അല്‍താഫ്, ബിലാല്‍ മുഹമ്മദ് എന്നിവര്‍ ഭീഷണി മുഴക്കിയിട്ടുള്ളത്. ഇതില്‍ ബിലാല്‍ മുഹമ്മദ് എംഎസ്എഫ് പാലക്കാട് ജില്ലാ കമ്മറ്റി അംഗമാണ്. ഫാറൂഖ് കോളേജിലെ തന്നെ വിദ്യാര്‍ത്ഥികളാണ് ഇവര്‍.

പെണ്‍വാണിഭക്കേസില്‍ അറസ്റ്റിലായ രാഹുല്‍ പശുപാലന്റെ ഫേസ്ബുക് പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകളടക്കമാണ് ഭീഷണി. നീ നിന്റെ പശുപാലന്‍ ആശാന്റെ ലിങ്ക തത്വങ്ങളുമായി മേലാല്‍ രാജാ ഗേറ്റ് കടക്കാം എന്ന് മോഹിക്കേണ്ട…. എന്നാണ് ഭീഷണി. ദിനുവിന്റെ സസ്‌പെന്‍ഷനെതിരെ രാഹുലിട്ട പോസ്റ്റാണിത്.

aaaa

ലിംഗ സമത്വത്തിനായി വാദിക്കുന്ന ഫാറൂഖ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് കിസ് ഓഫ് ലവുമായി ബന്ധമുണ്ടെന്നും ഒരുമിച്ചിരുത്താനുള്ള നീക്കം പെണ്‍വാണിഭ സാധ്യത മുന്നില്‍ക്കണ്ടാണെന്നും എംഎസ്എഫ് സംസ്ഥാന പ്രസിഡണ്ട് ടി.പി അഷറഫലി, ജനറല്‍ സെക്രട്ടറി പി.ജി മുഹമ്മദ് എന്നിവര്‍ ആരോപിച്ചിരുന്നു. ഇതിനെ എംഎസ്എഫ് നേരിടുമെന്നും ഇവര്‍ പറഞ്ഞിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് ദിനുവിന്റെ ടൈംലൈനില്‍ ഭീഷണി പ്രത്യക്ഷപ്പെട്ടത്.

അതെസമയം ഭീഷണി തുടരുകയാണെങ്കില്‍ നിയമ നടപടികളുമായി മുന്നോട്ടു പോകാനുള്ള തയ്യാറെടുപ്പിലാണ് ദിനു.

© 2024 Live Kerala News. All Rights Reserved.