ദേശീയ നാടക സെമിനാര്‍: പ്രബന്ധങ്ങള്‍ ക്ഷണിച്ചു

തലശേരി ഗവ. ബ്രണ്ണന്‍ കോളേജ് മലയാള വിഭാഗം സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ നാടക സെമിനാറിലേക്ക് പ്രബന്ധങ്ങള്‍ ക്ഷണിച്ചു. നാടകത്തിന്റെ ചരിത്രവും വര്‍ത്തമാനവും ഭാവിയും പ്രമേയമാക്കി അരങ്ങറിവ്-2015 എന്ന പേരിലാണ് സെമിനാര്‍. രംഗാവിഷ്‌കാരത്തിലെ പുതിയ പ്രവണതകള്‍, നാടക ചരിത്രം, നാടകവേദി, അണിയറ, അവതരണം, സംവിധാനം, നാടകസാഹിത്യം, ലോക-ഇന്ത്യന്‍-കേരള നാടകവേദി തുടങ്ങിയ മേഖലകളില്‍ തയ്യാറാക്കിയ പഠന പ്രബന്ധങ്ങളാണ് അയക്കേണ്ടത്. സര്‍വകലാശാല, കോളേജ് അധ്യാപകര്‍, ഗവേഷകര്‍, നാടക പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് പ്രബന്ധങ്ങള്‍ അയയ്ക്കാം. പ്രബന്ധത്തിന്റെ കരട് രൂപം നവംബര്‍ 30 ന് മുമ്പ് കോ-ഓര്‍ഡിനേറ്റര്‍, ദേശീയ നാടക സെമിനാര്‍, മലയാള വിഭാഗം, ഗവ. ബ്രണ്ണന്‍ കോളേജ്, തലശേരി-6 വിലാസത്തില്‍ അയയ്ക്കണം. ഇ-മെയില്‍ : kvsudhakarankvs@gmail.com,ഫോണ്‍ : 9496463644.

© 2024 Live Kerala News. All Rights Reserved.