സബ് എഡിറ്റര്‍/ ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് കരാര്‍ നിയമനം അപേക്ഷ ക്ഷണിച്ചു

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിലെ പ്രിസം പദ്ധതി പ്രകാരമുളള ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി സബ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് എന്നിവരെ കരാറടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് നിയമിക്കുന്നു. ഓരോ ജില്ലയിലും ഓരോ സബ് എഡിറ്റര്‍മാര്‍ കൂടാതെ തിരുവനന്തപുരത്തെ സെന്‍ട്രല്‍ ന്യൂസ് ഡെസ്‌കില്‍ നാല് എന്നിങ്ങനെ 18 ഒഴിവുകളാണ് ഉളളത്. ഓരോ ജില്ലയിലും രണ്ട് എന്ന ക്രമത്തില്‍ 28 ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റുമാരുടെയും ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും ഉളളവര്‍ക്ക് അപേക്ഷിക്കാം.

സബ് എഡിറ്റര്‍ തസ്തികയ്ക്ക് പത്ര-ദൃശ്യ-ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം എംസിജെ എന്നിവയുളളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് തസ്തികയ്ക്ക് പത്ര-ദൃശ്യ-ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം, എംസിജെ എന്നിവയുളളവര്‍ക്ക് മുന്‍ഗണന ലഭിക്കുന്നതാണ്. സബ് എഡിറ്റര്‍ക്ക് 15000, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റിന് 10000 രൂപ എന്നിങ്ങനെ പ്രതിമാസ ശമ്പളം ലഭിക്കും, പിഎസ് സി നിശ്ചയിച്ചിട്ടുളള പ്രായപരിധി അനുവദിക്കുന്നതാണ്. എല്ലാ മേഖല ഡെപ്യൂട്ടി ഡയറക്ടര്‍മാരുടെ ഓഫീസുകളില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂവിലൂടെയായിരിക്കും നിയമനം നടത്തുക.

താല്‍പര്യം ഉളളവര്‍ ഡയറക്ടര്‍, ഐ ആന്‍ഡ് പിആര്‍ഡി, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം എന്ന വിലാസത്തില്‍ ബയോഡാറ്റ നവംബര്‍ 25 നകം അയക്കണം. കവറിനു പുറത്ത് സബ് എഡിറ്റര്‍/ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് എന്ന് പ്രത്യേകം രേഖപ്പെടുത്തണം.

© 2024 Live Kerala News. All Rights Reserved.