ലീഗ് പിന്തുണയോടെ ഒഞ്ചിയത്ത് വീണ്ടും ആര്‍എംപി

 

മുസ്‌ലിം ലീഗിന്റെ പിന്തുണയോടെ ഒഞ്ചിയം ഗ്രാമപഞ്ചായത്ത് ഭരണം ആര്‍എംപി നിലനിര്‍ത്തി. യുഡിഎഫിന്റെ ഘടകക്ഷിയായ മുസ്‌ലിം ലീഗിന്റെ പിന്തുണയോടെയാണ് ആര്‍എംപി ഭരണം പിടിച്ചത്. പഞ്ചായത്തില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷി എല്‍ഡിഎഫ് ആയിരുന്നെങ്കിലും തിരഞ്ഞെടുപ്പില്‍ ലീഗ് വോട്ടു ചെയ്യുകയായിരുന്നു. പ്രസിഡണ്ട് തിരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്താതിരുന്നതും ആര്‍എംപിക്ക് ഗുണമായി.

നാടകീയമായി കോണ്‍ഗ്രസ്, ജെഡിയു അംഗങ്ങള്‍ തെരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കുകയും ജയിക്കാനുള്ള രണ്ട് വോട്ട് ലീഗുകാര്‍ ചെയ്യുകയുമായിരുന്നു. ഇതോടെ ആര്‍എംപിയുടെ കവിത ഒഞ്ചിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റാകും.ആറ് സീറ്റാണ് ആര്‍എംപിയ്ക്ക് പഞ്ചായത്തിലേക്ക് ലഭിച്ചത്. നാല് സീറ്റ് യുഡിഎഫും നേടിയിരുന്നു. ഏഴ് സീറ്റായിരുന്നു എല്‍ഡിഎഫ് നേടിയിരുന്നത്. എന്നാല്‍ തങ്ങള്‍ ആരോടും പിന്തുണ ചോദിച്ചിട്ടില്ലെന്ന് ആര്‍എംപി നേതൃത്വം പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.