സഹസ്രലിംഗങ്ങളുടെ അത്ഭുതക്കാഴ്ചയുമായി കര്‍ണാടകയിലെ ഷാല്‍മല നദി

 

കര്‍ണാടകയിലെ ഷാല്‍മല നദി ഇന്ന് ശൈവവിശ്വാസികള്‍ക്ക് അത്ഭുത കേദാരമായിരിക്കുകയാണ്. ആയിരക്കണക്കിന് ശിവലിംഗങ്ങളാല്‍ അനുഗ്രഹീതമാണ് നദിയുടെ അടിത്തട്ട്. കടുത്ത വേനലില്‍ നദിയിലെ വെള്ളം വറ്റിയപ്പോഴാണ് ഏവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് സഹസ്രക്കണക്കിന് ശിവലിംഗങ്ങള്‍ നദിയില്‍ പ്രത്യക്ഷപ്പെട്ടത്. നദിയുടെ അടിത്തട്ടിലുള്ള കല്ലുകളില്‍ കൊത്തിവച്ച നിലയിലാണ് ശിവലിംഗങ്ങള്‍. ഓരോ ശിവലിംഗത്തിന്റെ അടുത്തും ശിവവാഹനമായ നന്ദിയുടെ ശില്പവുമുണ്ട്.

Sirsi-Sahasra-Linga-on-River-Shalmala

ആദ്യമായാണ് നദി ഇത്രയേറെ വറ്റി വരളുന്നതും ശിവലിംഗങ്ങള്‍ കാണുന്നതും. എല്ലാ വര്‍ഷവും ശിവരാത്രി ദിനത്തില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ ഈ നദിക്കരയില്‍ എത്താറുണ്ടെങ്കിലും ഇന്നേവരെ വിഗ്രഹങ്ങള്‍ കണ്ടിട്ടില്ല.

sahasralinga
വടക്കന്‍ കര്‍ണാടകയിലെ സിസിറിയ്ക്ക് 17 കിലോമീറ്റര്‍ അകലെയാണ് ഷാല്‍മല നദി സ്ഥിതി ചെയ്യുന്നത്. 1678നും 1718നും ഇടയില്‍ സിസിറി ഭരിച്ച സദാശിവറായ് രാജാവ് പണി കഴിപ്പിച്ചതായിരിക്കാം ഈ ശില്പങ്ങള്‍ എന്നാണ് കരുതപ്പെടുന്നത്. അദ്ദേഹത്തിന്റെ കാലശേഷം നദിയില്‍ വെള്ളം കൂടുകയും ശിവലിംഗങ്ങള്‍ മറഞ്ഞു പോവുകയും ചെയ്തിരിക്കാം എന്നാണ് വിശ്വസിക്കപ്പെടുന്നത്.

Sahasralinga Sirsi 04

 

സമാനരീതിയില്‍ കമ്പോഡിയയിലാണ് സഹസ്രലിംഗങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്. അങ്കോര്‍വത്ത് ക്ഷേത്രത്തില്‍ നിന്നും 25 കിലോമീറ്റര്‍ അകലെ നദീമധ്യത്തിലാണ് ഇതുള്ളത്.

© 2024 Live Kerala News. All Rights Reserved.