അശോക് സിംഗാള്‍ അന്തരിച്ചു

 

മുതിര്‍ന്ന വിഎച്ച്പി നേതാവ് അശോക് സിംഗാള്‍ അന്തരിച്ചു. 89 വയസ്സായിരുന്നു. ഗുഡ്ഗാവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെതുടര്‍ന്ന് ചികിത്സയിലായിരുന്നു സിംഗാള്‍. 1942 മുതല്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന സിംഗാള്‍ 1984ലാണ് വിഎച്ച്പിയുടെ ജനറല്‍ സെക്രട്ടറിയാവുന്നത്.

1926 സെപ്തംബര്‍ 15ന് ആഗ്രയിലായിരുന്നു അശോക് സിംഗാളിന്റെ ജനനം. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നു പിതാവ്. മെറ്റല്ലര്‍ജിക്കല്‍ എഞ്ചിനീയറിംഗില്‍ ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് 1950ല്‍ ബിരുദമെടുത്തു. തുടര്‍ന്ന് രാഷ്ട്രീയത്തിലും സാമൂഹ്യപ്രവര്‍ത്തനത്തിലും സജീവമായി.

ഉത്തര്‍പ്രദേശിന്റെ വിവിധയിടങ്ങളില്‍ പ്രവര്‍ത്തിച്ച അശോക്‌സിംഗാളിനെ പിന്നീട് പാര്‍ട്ടി ഡല്‍ഹി, ഹരിയാന എന്നിവിടങ്ങളില്‍ പ്രാന്ത പ്രചാരക് ആയും നിയമിച്ചു. 1980ല്‍ വിഎച്ച്പിയുടെ ജോയിന്റ് ജനറല്‍സെക്രട്ടറിയായും പിന്നീട് 1984ല്‍ ജനറല്‍ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.

© 2024 Live Kerala News. All Rights Reserved.