പാരീസ് ഭീകരാക്രമണത്തിന്റെ ഗൂഡാലോചന നടന്നത് ബെല്‍ജിയത്തില്‍

 

പാരീസില്‍ കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണത്തിന്റെ ഗൂഡാലോചന നടന്നത് ബെല്‍ജിയത്തിലാണെന്ന് സംശയം. ഫ്രഞ്ച് ആഭ്യന്തരമന്ത്രി ബര്‍ണാട് കാസെന്യൂവാണ് ഇത് സംബന്ധിച്ച സൂചനകള്‍ പുറത്തു വിട്ടത്. ചാവേറാക്രമണത്തിന് ഉപയോഗിച്ച കാറുകള്‍ വാടകയ്‌ക്കെടുത്തത് ബ്രസ്സല്‍സില്‍ നിന്നാണെന്ന് ബെല്‍ജിയം പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ച് നടത്തിയ അന്വേഷണത്തിലാണ് ഏഴുപേരെ പിടികൂടിയത്.

129 പേരാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ കൊല്ലപ്പെട്ട ഏഴ് ചാവേറുകളില്‍ രണ്ടുപേര്‍ ബെല്‍ജിയത്തില്‍ നിന്നുള്ള ഫ്രഞ്ചുപൗരന്മാരാണെന്നും ആക്രമണത്തില്‍ പങ്കാളിയായ ഒരാള്‍ രക്ഷപ്പെട്ടതായും ബ്രസ്സല്‍സ്സ് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.