ഗീതാഞ്ജലിയ്ക്ക് ശേഷം പ്രിയദര്‍ശന്‍സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹലാല്‍ നായകനാകുന്നു. പുതിയ ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കുന്ന തിരക്കിലാണ് പ്രിയന്‍ ഇപ്പോള്‍. മോഹന്‍ലാലിന്റെ സമയവും സൗകര്യവും നോക്കി ഈ വര്‍ഷം അവസാനത്തോടെ ഷൂട്ടിംഗ് തുടങ്ങാനാണ് പ്രിയദര്‍ശന്റെ പദ്ധതി.
യുവനടന്‍ ഫഹദ് ഫാസിലും കീര്‍ത്തി സുരേഷും കേന്ദ്ര കഥാപാത്രങ്ങളാവുന്ന സിനിമയാണ് താന്‍ ഉടനെ ചെയ്യുന്നതെന്ന വാര്‍ത്ത പ്രിയന്‍ നിഷേധിച്ചു. ഫഹദിനെ നായകനാക്കി ഒരു സിനിമ ചെയ്യാന്‍ ആലോചിച്ചിരുന്നുവെന്ന കാര്യം സ്ഥിരീകരിച്ച പ്രിയദര്‍ശന്‍, ഉടനെ ആ ചിത്രം ചെയ്യുന്നില്ലെന്ന് വ്യക്തമാക്കി. കീര്‍ത്തി സുരേഷിന്റെ മറ്റു ഭാഷകളിലെ തിരക്ക് മൂലമാണ് ആ ചിത്രം മാറ്റി വച്ചെതെന്നും സൂചനകള്‍ ഉണ്ട്. രേവതി കലാമന്ദിര്‍ നിര്‍മ്മാണരംഗത്തേക്ക് തിരിച്ചെത്തുന്ന ചിത്രമായിരുന്നു അത് .