ഗോഡ്‌സെ കൊലപാതകി തന്നെയെന്ന്‌ ആര്‍എസ്എസ് നേതാവ് എം.ജി വൈദ്യ; വിശുദ്ധനാക്കുന്നതിനോട് യോജിക്കാനാവില്ല

ന്യൂഡല്‍ഹി; മഹാത്മാ ഗാന്ധിയെ വധിച്ച നാഥൂറാം വിനായക ഗോഡ്‌സെ കൊലപാതകി തന്നെയാണെന്നും, ഗാന്ധി വധത്തിലൂടെ ഹിന്ദുത്വത്തെ അപമാനിക്കുകയാണ് ഗോഡ്‌സെ ചെയ്തതെന്നും മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് എം.ജി. വൈദ്യ. തീവ്രഹിന്ദുത്വ സംഘടനകള്‍ ഗോഡ്‌സെയെ വീരനും, ധീരനുമൊക്കെയാക്കി അദ്ദേഹത്തെ തൂക്കിലേറ്റിയ ദിവസം ശൗര്യദിവസ് ആയി ആചരിച്ചിരുന്നു. ഹിന്ദുമഹാസഭയടക്കമുളള സംഘടനകള്‍ മുംബൈയില്‍ ഗോഡ്‌സെയുടെ അനുസ്മരണവും നടത്തിയിരുന്നു.

ഇതിനെ തുടര്‍ന്നാണ് ആര്‍എസ്എസ് നേതാവായ എം.ജി. വൈദ്യ വിമര്‍ശനവുമായി രംഗത്തെത്തിയത്, ഗോഡ്‌സെയെ വിശുദ്ധനാക്കാനുളള നീക്കങ്ങളോട് തനിക്ക് യോജിപ്പില്ലെന്നും, ആശയങ്ങളെ ആശയങ്ങള്‍ കൊണ്ടാണ് നേരിടേണ്ടതെന്നും അല്ലാതെ ഗോഡ്‌സെ ചെയ്തതുപോലെ ഗാന്ധിവധം നടത്തിയല്ലാ എന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിവധത്തിലൂടെ ഗോഡ്‌സെ ഹിന്ദുത്വത്തെ ഉത്തേജിപ്പിച്ചെന്നാണ് ചിലരുടെ വിചാരമെന്നും, ഇതിലൂടെ ഹിന്ദുത്വം അപമാനിക്കപ്പെടുകയാണ് ഉണ്ടായതെന്നും, ഗോഡ്‌സെയുടേത് തികച്ചും ഹീനമായ നടപടിയായിപോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

© 2024 Live Kerala News. All Rights Reserved.