മാണിക്ക് നല്‍കുന്ന ഉപഹാരം അഴിമതിയ്ക്കുള്ള പ്രോത്സാഹനമെന്ന് വിഎസ് അച്ച്യുതാനന്ദന്‍; ‘കോടതിയെ അപമാനിക്കുന്ന ഇത്തരം നീക്കങ്ങളില്‍ നിന്ന് അണികള്‍ പിന്‍മാറാണം’

തിരുവനന്തപുരം: കെഎം മാണി എംഎല്‍എയ്ക്ക് നല്‍കുന്ന ഓരോ ഉപഹാരവും അഴിമതിയ്ക്കുള്ള പ്രോത്സാഹനമാണെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്ച്യുതാനന്ദന്‍. ഇത് കോടതിയെ അപമാനിക്കലിന് തുല്യമാണ്. അണികള്‍ ഇത് മനസിലാക്കുന്നുണ്ടോയെന്ന് അറിയില്ലെന്നും വിഎസ് പറഞ്ഞു. മാണിക്ക് നല്‍കുന്ന ഓരോ സ്വീകരണവും അഴിമതിയ്ക്കു നല്‍കുന്ന സ്വീകരണമാണ്. കോടതിയെ അപമാനിക്കുന്ന ഇത്തരം നീക്കങ്ങളില്‍ നിന്ന് അണികള്‍ പിന്‍മാറാണമെന്നും വിഎസ് അച്ച്യുതാനന്ദന്‍ പറഞ്ഞു

ബാര്‍ കോഴ കേസിനെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവെച്ച കേരള കോണ്‍ഗ്രസ് എം നേതാവ് കെ.എം. മാണി  ഇന്ന് ഔദ്യോഗിക വസതി ഒഴിഞ്ഞിരുന്നു. തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയായ പ്രശാന്തില്‍നിന്ന് ഇറങ്ങിയ മാണിയ്ക്ക് പാലായില്‍ കേരളാ കോണ്‍ഗ്രസ് സ്വീകരണ പരിപാടികള്‍ ഒരുക്കിയ സാഹചര്യത്തിലാണ് വിഎസിന്റെ പ്രതികരണം

കൂടാതെ തിരുവനന്തപുരം പട്ടം മുതല്‍ പാലാ വരെയുള്ള പ്രധാനകേന്ദ്രങ്ങളിലെല്ലാം മാണിക്ക് സ്വീകരണം നല്‍കുന്നുണ്ട്. ഇവിടെയെല്ലാം മാണി സംസാരിക്കുകയും ചെയ്യുന്നുണ്ട്. മാണിയുടെ യാത്രയില്‍ ഉടനീളം പാര്‍ട്ടിയുടെ നേതാക്കള്‍ അനുഗമിക്കുന്നുണ്ട്. പാലായില്‍ നടക്കുന്ന യോഗത്തില്‍ പി.ജെ. ജോസഫ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുക്കും. ഇന്ന് വൈകിട്ടാണ് പാലായിലെ യോഗം. ഇന്ന് വൈകിട്ട് നടക്കാനിരിക്കുന്നത് രാഷ്ട്രീയ വിശദീകരണ യോഗത്തിന് സമാനമാണ്.

അതേ സമയം അടൂരിലെത്തിയപ്പോള്‍ മാണിയുടെ വാഹനത്തിന് നേരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. ഇത് നേരിയ സംഘര്‍ഷത്തിന് ഇടയാക്കി. പൊലീസും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും ഉന്തുംതള്ളിലുമേര്‍പ്പെട്ടു

southlive.in

© 2024 Live Kerala News. All Rights Reserved.