ബെംഗലുരു പീഡനം; ഇരയെ അധിക്ഷേപിച്ച് കര്‍ണാടക ആഭ്യന്തര മന്ത്രി; ‘രാത്രിയില്‍ സ്ത്രീകള്‍ എന്തിനു ടെന്നീസ് കളിക്കണം’

ബെംഗലുരു : പീഡനത്തിനിരയായ യുവതിയെ അധിക്ഷേപിച്ച് കര്‍ണാടക ആഭ്യന്തര മന്ത്രി. ബെംഗലുരു കബണ്‍ പാര്‍ക്കിന് സമീപമുള്ള ടെന്നീസ് ക്ലബ്ബില്‍ അംഗത്വം ലഭിക്കുന്നതിനെ കുറിച്ച് അന്വേഷിക്കാന്‍ ചെന്ന യുവതിയെ സുരക്ഷാ ജീവനക്കാര്‍ കൂട്ട ബലാല്‍സംഗം ചെയത് സംഭവത്തിലാണ് കര്‍ണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വരയുടെ വിവാദ പരമാര്‍ശം.

സംഭവത്തെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് കര്‍ണാടക ആഭ്യന്തര മന്ത്രി പ്രതികരിച്ചത്  ‘സ്ത്രീകള്‍ എന്തിനാണ് രാത്രിയില്‍ ടെന്നീസ് കളിക്കാന്‍ പോവുന്നത്’എന്നായിരുന്നു. 34 വയസുള്ള യുവതിയാണ് കഴിഞ്ഞ ദിവസം കൂട്ട ബലാത്സംഗത്തിന് ഇരയായത്. കഴിഞ്ഞ ബുധനാഴ്ച രാത്രി നടന്ന സംഭവത്തില്‍, ടെന്നീസ് ക്ലബ്ബിലെ രണ്ട് സെക്യൂരിറ്റി ഗാര്‍ഡുകളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ടെന്നീസ് ക്ലബ്ബില്‍ അംഗത്വമെടുക്കുന്ന കാര്യം അന്വേഷിക്കാനെത്തിയതായിരുന്നു യുവതിയോട് അടുത്ത ദിവസം വരാന്‍ ക്ലബ് അംഗങ്ങള്‍  ആവശ്യപ്പെട്ടു. തിരിച്ചു പോവുന്നതിനിടെ വഴി തെറ്റിയ യുവതിയെ വഴി കാണിക്കാമെന്ന് പറഞ്ഞ് വിജനമായ ഇടത്ത് കൊണ്ടുപോയി സെക്യൂരിറ്റി ഗാര്‍ഡുകള്‍ കൂട്ട ബലാല്‍സംഗം ചെയ്യുകയായിരുന്നു. തുടര്‍ന്ന് യുവതി പൊലീസ് സ്‌റ്റേഷനിലെത്തി വിവരമറിയിക്കുകയായിരുന്നു.

അതേ സമയം തന്റെ പ്രസ്താവന വിവാദമായതോടെ തിരുത്തലുമായി മന്ത്രി രംഗത്തെത്തി. താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നും പ്രസ്താവനയെ വളച്ചൊടിച്ചതാണെന്നും പരമേശ്വര പറഞ്ഞു. വിവാദ പ്രസ്താവന നടത്തിയ മന്ത്രി രാജിവയ്ക്കണമെന്ന കേന്ദ്ര മേനകഗാന്ധി ആവശ്യപ്പെട്ടു

courtesy : southlive.in