ബ്രിട്ടീഷ് സന്ദര്‍ശനത്തിനായി നരേന്ദ്രമോഡി യാത്ര തിരിച്ചു

ന്യൂഡല്‍ഹി; മൂന്നുദിവസത്തെ യുകെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോഡി യാത്രതിരിച്ചു. 2006നുശേഷം ബ്രിട്ടണ്‍ സന്ദര്‍ശിക്കുന്ന ആദ്യ പ്രധാനമന്ത്രിയായ നരേന്ദ്രമോഡി പ്രതിരോധം, സുരക്ഷ, വികസന പങ്കാളിത്തം, ഊര്‍ജം, കാലാവസ്ഥ മാറ്റം എന്നിങ്ങനെയുളള വിഷയങ്ങളില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണുമായി ചര്‍ച്ച നടത്തും.

എലിസബത്ത് രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തുന്ന മോഡി ബ്രിട്ടീഷ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുന്നുമുണ്ട്. 2002ലെ ഗുജറാത്ത് കലാപത്തെ തുടര്‍ന്ന് നേരത്തെ ബ്രിട്ടണ്‍ 2012 വരെ മോഡിക്ക് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. മോഡിയുടെ ബ്രിട്ടണ്‍ സന്ദര്‍ശനത്തിനെതിരെ യുകെയിലെ ഇന്ത്യന്‍വംശജര്‍ ശക്തമായ പ്രക്ഷോഭങ്ങളും സംഘടിപ്പിക്കുന്നുണ്ട്. ഫാസിസ്റ്റ് മോഡിക്ക് സ്വാഗതമില്ലാ എന്ന പേരില്‍ പ്രതിഷേധക്കാര്‍ പ്രചാരണങ്ങളും സംഘടിപ്പിക്കുന്നുണ്ട്.

courtesy :southlive.in

© 2024 Live Kerala News. All Rights Reserved.