സാമ്പത്തികരംഗത്ത് പുത്തന്‍ പരീക്ഷണത്തിന് ചൈന

 

സാമ്പത്തികരംഗത്ത് പുത്തന്‍ പരീക്ഷണത്തിനൊരുങ്ങി ചൈന. ഇതിനായി പ്രസിഡണ്ട് സി ജിങ് പിങിന്റെ നേതൃത്വത്തില്‍ യോഗം ചര്‍ന്ന് നടപടികള്‍ വിലയിരുത്തി. ദേശീയ വികസന സമിതി, ധനമന്ത്രാലയം, പീപ്പിള്‍ ബാങ്ക് ഓഫ് ചൈന എന്നിവിടങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. കഴിഞ്ഞ കുറച്ചു നാളുകളായി നേരിടുന്ന സാമ്പത്തികരംഗത്തെ പിറകോട്ടടിയാണ് ചൈനയെ പുത്തന്‍ പരിഷ്‌കരണത്തിന് പ്രേരിപ്പിച്ചത്.

പുതിയ പരിഷ്‌കാരത്തിലൂടെ സര്‍ക്കാരിന്റെ സാമ്പത്തിക വളര്‍ച്ചയാണ് സി ജിങ് പിങ് ലക്ഷ്യമിടുന്നത്. സാമ്പത്തികമേഖലയിലെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുക, സംരഭങ്ങള്‍ തുടങ്ങാനുള്ള സാഹചര്യമുണ്ടാക്കുക എന്നിവയാണ് പ്രധാനമായും സാമ്പത്തിക പരിഷ്‌കാരത്തിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.