ഉമ്മനും കുടുങ്ങും: വിഎസ്

 

ബാര്‍ കോഴക്കേസ് ശരിയായി അന്വേഷിച്ചാല്‍ ഉമ്മന്‍ചാണ്ടിയും കുടുങ്ങുമെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍. മാണിക്കൊപ്പം കൈക്കൂലി വാങ്ങിയ ആളാണ് മന്ത്രി ബാബു. ബാബുവിനെതിരേയും അന്വേഷണം നടക്കണം. അന്വേഷണം ശരിയായി നടന്നില്ലെങ്കില്‍ കോടതിയെ സമീപിക്കമെന്നും വിഎസ് പറഞ്ഞു.

ബാബുവിനെതിരെ താന്‍ കത്ത് കൊടുത്തിട്ടും വിന്‍സന്‍ എം. പോള്‍ അന്വേഷിച്ചില്ലെന്നും വിഎസ് പറഞ്ഞു. വിന്‍സന്‍ എം. പോളിന് മേല്‍ മുഖ്യമന്ത്രി സമ്മര്‍ദ്ദം ചെലുത്തിയതിന് തെളിവുണ്ടെന്നും വിഎസ് ആരോപിച്ചു.

മാണിയെ മുഖ്യമന്ത്രി താലോലിച്ചുകൊണ്ട് നടക്കുകയാണ്. താലോലിക്കുന്നത് താനും കുടുങ്ങുമെന്ന ഭയംകൊണ്ടാണെന്നും വിഎസ് പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.