സര്‍ക്കാരിന് തുടരാന്‍ ധാര്‍മ്മികാവകാശമില്ല: കോടിയേരി

തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയത്തോടെ സംസ്ഥാന സര്‍ക്കാരിന് ധാര്‍മ്മികമായി തുടരാന്‍ അവകാശമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാള്‍ മൂന്നേകാല്‍ ലക്ഷം വോട്ടാണ് എല്‍ഡിഎഫിന് കൂടിയത്. എന്നാല്‍ തിരഞ്ഞെടുപ്പ് പരാജയം സമ്മതിക്കാന്‍ ഉമ്മന്‍ചാണ്ടി തയ്യാറാകാതെ അധികാരത്തില്‍ കടിച്ചുതൂങ്ങി നില്‍ക്കുകയാണ് ചെയ്യുന്നത്. 2004ല്‍ എ.കെ ആന്റണി കാണിച്ച മാതൃക പിന്തുടരാന്‍ ഉമ്മന്‍ചാണ്ടി തയ്യാറാകണം. അതെസമയം, ബിജെപിയുടെ വോട്ടുവര്‍ധന ജനങ്ങള്‍ ഗൗരവമായി കാണമെന്നും കോടിയേരി പറഞ്ഞു.

കേരളകോണ്‍ഗ്രസ്സില്‍ ചെയര്‍മാനായ കെ.എം മാണി ഒറ്റപ്പെട്ടിരിക്കുകയാണെന്നും കോടിയേരി പറഞ്ഞു. ജോസഫ് രാജി വെക്കാത്തത് ഇതിന്റെ തെളിവാണ്. മാണി അഗ്നിശുദ്ധി നടത്തി തിരികെ വരും എന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇത് തുടരന്വേഷണത്തില്‍ ഇടപെടുമെന്നതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.