ഷാരൂഖ് ഖാനെതിരേ കേന്ദ്രത്തിന്റെ പ്രതികാര നടപടി

 

കേന്ദ്രസര്‍ക്കാരിന്റെയും സംഘപരിവാറിന്റെയും അസഹിഷ്ണുതയ്‌ക്കെതിരെ പ്രതികരിച്ച ഷാരൂഖ് ഖാനെതിരെ കേന്ദ്രസര്‍ക്കാരിന്റെ പ്രതികാര നടപടി. വിദേശനാണ്യ വിനിമയചട്ട ലംഘനത്തിന്റെ പേരില്‍ ഷാരൂഖ് ഖാനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ഷാരൂഖിന്റെ ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട നടപടികളിലാണ്  ചോദ്യം ചെയ്തത്. ചോദ്യം ചെയ്യല്‍ മൂന്നു മണിക്കൂറോളം നീണ്ടു.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഓഹരി കൈമാറ്റത്തില്‍ ക്രമക്കേടുണ്ടെന്നാരോപിച്ചാണ് റെയ്ഡ്. ഓഡിറ്റിംഗില്‍ 100 കോടിയുടെ ക്രമക്കേട് കണ്ടെത്തിയതായി എന്‍ഫോഴ്‌സ്‌മെന്റ് പറയുന്നു. അതെസമയം, വിദേശനാണ്യ വിനിമയചട്ടം ലംഘിച്ചിട്ടില്ലെന്നും ആരോപണങ്ങല്‍ അടിസ്ഥാന രഹിതമാണെന്നും ഷാരൂഖ്ഖാന്‍ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.