ഒഡിഇപിസി വാക് ഇന്‍ ഇന്റര്‍വ്യൂ 13ന്

 

ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്വകാര്യ സ്റ്റീല്‍ സ്ട്രക്ചറല്‍ കമ്പനിയിലേക്ക് ചുവടെപ്പറയുന്ന വിഭാഗങ്ങളില്‍ നിയമനത്തിനായി ഒഡിഇപിസി മുഖേന നവംബര്‍ 13ന് തിരുവനന്തപുരത്തെ ഒഡിഇപിസിയുടെ ഓഫീസില്‍ വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. തസ്തിക, യോഗ്യത എന്ന ക്രമത്തില്‍. സീനിയര്‍ പ്രോജക്ട് മാനേജര്‍ – സിവില്‍/മെക്കാനിക്കല്‍ എഞ്ചിനീയറിങ് ഡിഗ്രിയും അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയവും. പ്രോജക്ട് എഞ്ചിനീയര്‍ – സിവില്‍/മെക്കാനിക്കല്‍ എഞ്ചിനീയറിങ് ഡിഗ്രിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും. എസ്റ്റിമേഷന്‍ എന്‍ജിനീയര്‍/ ക്വാണ്ടിറ്റി സര്‍വേയര്‍ – മെക്കാനിക്കല്‍/സിവില്‍ എഞ്ചിനീയറിങ് ഡിഗ്രിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും. സ്‌പ്രേ/എയര്‍ലെസ് സ്‌പ്രേ പെയിന്റര്‍ – രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. മേസണ്‍ (സിവില്‍) – രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. ഹെവി ബസ് ഡ്രൈവര്‍ – യുഎഇ ഹെവി ഡ്രൈവിങ് ലൈസന്‍സ്. ലൈറ്റ് ഡ്യൂട്ടി ഡ്രൈവര്‍ – യുഎഇ ഡ്രൈവിങ് ലൈസന്‍സ്. എല്ലാ തസ്തികകള്‍ക്കും ഗള്‍ഫ് പരിചയം നിര്‍ബന്ധം.

സൗജന്യ താമസവും യുഎഇ തൊഴില്‍ നിയമപ്രകാരമുള്ള മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ വിശദമായ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പുകളും, പാസ്‌പോര്‍ട്ട് കോപ്പി, രണ്ട് കളര്‍ ഫോട്ടോകള്‍ എന്നിവ സഹിതം തിരുവനന്തപുരത്ത് വഞ്ചിയൂര്‍ അമ്പലത്തുമുക്കില്‍ പ്രവര്‍ത്തിക്കുന്ന ഒഡിഇപിസിയുടെ ഓഫീസില്‍ നവംബര്‍ 13 ന് രാവിലെ 10 മണിക്ക് ഹാജരാകണം. ഫോണ്‍ 0471 2576314/19.