മന്ത്രി കെ ബാബുവിനെ വെല്ലുവിളിച്ച് ബിജു രമേശ്

 

മന്ത്രി കെ ബാബുവിനെതിരെ കോഴ ആരോപണവുമായി ബിജു രമേശ് രംഗത്തെത്തി. ബാബുവിന് രണ്ട് തവണയായി 50 ലക്ഷം രൂപ നല്‍കിയെന്നും ബിജു പറഞ്ഞു. തന്റെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തിയിട്ടില്ലെന്നും ബാബുവിനെ സംരക്ഷിക്കുന്നത് സര്‍ക്കാരാണെന്നും ബിജു പറഞ്ഞു.

ബാബുവിന്റെ പിന്നില്‍ പോളക്കുളം ഗ്രൂപ്പാണ്. ധൈര്യമുണ്ടെങ്കില്‍ ബാബു നുണ പരിശോധനയ്ക്ക് വിധേയനാകണം. തന്നെ സ്വാധീനിക്കാനും ബാബു ശ്രമിച്ചിട്ടുണ്ട്. ആരോപണങ്ങള്‍ പുറത്തു വരാതിരിക്കാനായിരുന്നു അത്. അസോസിയേഷന്‍ പിരിച്ച ബാക്കി 23.5 കോടി എവിടെപ്പോയെന്നും ബിജു രമേശ് ചോദിച്ചു. ബാബുവിനെതിരെ ഈയാഴ്ചതന്നെ കേസുകൊടുക്കുമെന്നും ബിജു പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.