പൈതല്‍മല !! ..കേരളത്തിന്റെ സ്വന്തം കൊടൈക്കനാല്‍..

കട്ടികൂടിയ കോടമഞ്ഞിനാല്‍ സമൃദ്ധം, അപൂര്‍വ്വമായ പച്ചമരുന്നുകളുടെ ശേഖരം…കിലോമീറ്റുകളോളം പരന്നുകിടക്കുന്ന മൊട്ടക്കുന്ന്…..മേയ് മാസത്തില് പോലും കോടമഞ്ഞിനാല് ആവരണം ചെയ്യപ്പെട്ടിരിക്കുന്ന മലനിരകള് .. പൈതല്‍മലയെ വിനോദസഞ്ചാരികളുടെ പ്രിയ ദേശമാക്കുന്നത് ഈ പ്രത്യേകതകളാണ്. വൈതക്കുണ്ട്, ഏഴരക്കുണ്ട് എന്നീ വെള്ളച്ചാട്ടങ്ങളും പൈതല്‍മലയെ കൂടുതല്‍ സുന്ദരിയാക്കുന്നു.

vinil

വിനില്‍ കുമാര്‍
എഴുതുന്നു..

കണ്ണൂര്‍ ജില്ലയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമാണ് പൈതല്‍മല. കടല്‍ നിരപ്പില്‍ നിന്ന് 4500 അടി (1,372 മീറ്റര്‍) ഉയരത്തിലായി 500 ഏക്കര്‍ പ്രദേശത്ത് പൈതല്‍മല പരന്നുകിടക്കുന്നു. നിബിഢവനങ്ങളാണ് മലമുകളില്‍ ഉള്ളത്.Ezharakkund water falls മലയുടെ അടിവാരത്തില്‍ സംസ്ഥാന സ സര്ക്കാര് പണികഴിപ്പിച്ചിരിക്കുന്ന വിശാലമായ ടൂറിസം കോംപ്ലക്‌സും പ്രവൃത്തനം തുടങ്ങി. കാടിനോട് ചേര്ന്ന അടിവാരത്തില് പതിനെട്ട് മുറികളാണ് ഡിറ്റിപിസിക്ക് കീഴിലുള്ള റിസോര്ട്ടില് വിനോദസഞ്ചാരികളെ കാത്തിരിക്കുന്നത്. 24 മണിക്കൂറം പ്രവൃത്തിക്കുന്ന റസ്റ്ററന്റും വിനോദസഞ്ചാരികള്ക്ക് വിഭവസമൃദ്ധമായ ഭക്ഷണം നല്കും. വിപുലമായ കോണ്ഫറന്‌സ് ഹാളും പൈതല്മലയില് സെമിനാറുകളും ക്യാമ്പുകളും നടത്താന് ഒ രുക്ികകഴിഞ്ഞു. മലമുകളില്‍ ഒരു നിരീക്ഷണ ഗോപുരവും സ്ഥിതിചെയ്യുന്നു. കേരളകര്‍ണ്ണാടക അതിര്‍ത്തിയിലായി കണ്ണൂര്‍ ജില്ലാ ആസ്ഥാനത്തു നിന്നും 65 കിലോമീറ്റര്‍ കിഴക്കായി ആണ് പൈതല്‍മല സ്ഥിതിചെയ്യുന്നത്. വിനോദസഞ്ചാരത്തിനായി മല കയറുന്നവര്‍ക്ക് പ്രിയങ്കരമാണ് ഈ സ്ഥലം. പൈതല്‍ മലയ്ക്ക് 2 കിലോമീറ്റര്‍ വടക്കാണ് കുടക് വനങ്ങള്‍.ഏഴിമലരാജ്യം മൂഷികരാജാക്കന്‍മാര്‍ ഭരിച്ചിരുന്ന കാലത്ത് നാടുവാഴികളായ വൈതല്‍കോന്മാരുടെ ആസ്ഥാനമായിരുന്ന പ്രദേശമാണ് ഇന്നത്തെ പൈതല്‍മല എന്നു ചരിത്രം പറയുന്നു.വൈതല്‍കോന്മാരുടെ പ്രദേസത്തെ വൈതല്‍മലയെന്ന് വിലിക്കുകയും പിന്നീട് അത് പൈതല്‍മലയാകുകയും ചെയ്തു.കണ്ണുര്‍ ടൗണില്‍ നിന്നും 65 കിലോമീറ്ററും തളിപ്പറമ്പില്‍ നിന്നും 35 കിലോമീറ്ററുമാണ് ഇവിടേക്ക്. സമുദ്ര നിരപ്പില്‍ നിന്നും നാലായിരത്തഞ്ഞൂറടി ഉയരത്തിലാണ് പൈതല്‍ മല.

4മലമുകളില്‍ ടെന്റടിച്ചു രാത്രി പാര്‍ത്തിട്ടാണു സഞ്ചാരികള്‍ അധികവും തിരിച്ചിറങ്ങുന്നത്. ആനയും കുരങ്ങുമൊന്നും വനംവിട്ടു മലമുകളിലേക്കു കയറാറിെന്നതുകൊണ്ട് രാത്രിവാസത്തിന് അപകടഭീഷണിയി.സഞ്ചാരികള്‍ക്കു താമസിക്കാന്‍ വിപുലമായ സൗകര്യമാണ് അടിവാരത്തുള്ളത്. . സ്വിമ്മിങ് പൂളടക്കമുള്ള സൗകര്യങ്ങളും തയാറായി വരുന്നു. ന നാടന്‍ ഭക്ഷണവും റെഡി.. പൈതല്‍മലയുടെ ടൂറിസം വികസനത്തിനായി രണ്ടുകോടിയോളം രൂപയുടെ പദ്ധതി സംസ്ഥാന ടൂറിസം വകുപ്പ് അടുത്തിടെ ഇവിടെ നടപ്പാക്കിക്കഴിഞ്ഞു. പുതിയൊരു കണ്‍വന്‍ഷന്‍ സെന്റര്‍ കൂടി പ്ര്യാപിച്ചിട്ടുണ്ട്.

പൈതല്‍ മലയുടെ കിഴക്കുഭാഗത്തുളള കാപ്പിമല വരെ സ്വകാര്യ ബസ്സ് സര്‍വ്വീസുണ്ട്. തളിപറമ്പില്‍നിന്ന് ബസ് മാര്‍ഗം കുടിയാന്‍ മല(35 കി.മീ) വഴി പൊട്ടന്‍ പ്ലാവ് വരെ ബസ്സുണ്ട്. പൊട്ടന്‍ പ്ലാവില്‍നിന്ന് രണ്ട് കിലോമീറ്റര്‍ കഴിഞ്ഞുള്ള വഞ്ചിയം കവല വഴി പൈതല്‍ മലയിലെത്താം. തലശ്ശേരിമമ്പറംശ്രീകണ്ഠാപുരംകുടിയാന്‍ മല വഴിയും ഇവിടെയെത്താം.ട്രെക്കിങിന് ഏറ്റവും അനുയോജ്യമായ സ്ഥലമാണിത്.

© 2024 Live Kerala News. All Rights Reserved.