പി.സി ജോര്‍ജ് രാജി പ്രഖ്യാപിച്ചു; രാജി മാണിക്ക് മാതൃകയാകട്ടെയെന്നും ജോര്‍ജ്

 

പി.സി ജോര്‍ജ് എംഎല്‍എ സ്ഥാനം രാജി വച്ചു. സ്പീക്കര്‍ക്ക് വ്യാഴാഴ്ച രാജിക്കത്ത് നല്‍കുമെന്നും ജോര്‍ജ് പറഞ്ഞു. തന്റെ രാജി കെ.എം മാണിക്ക് മാതൃകയാകട്ടെ എന്ന് രാജി പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പി.സി ജോര്‍ജ് പറഞ്ഞു. മാണിക്കൊപ്പം കൈക്കൂലി, കച്ചവടം എന്നിവ നടത്തിയ ഉമ്മന്‍ചാണ്ടിയും രാജി വെക്കണമെന്ന് പി.സി ജോര്‍ജ് ആവശ്യപ്പെട്ടു. കൂടാതെ നല്ല നേതാക്കളെ ഹൈക്കമാന്‍് കണ്ടെത്തി കോണ്‍ഗ്രസ് പാര്‍ട്ടിയെ രക്ഷിക്കട്ടെയെന്നും പി.സി പ്രത്യാശ പ്രകടിപ്പിച്ചു.

© 2024 Live Kerala News. All Rights Reserved.