രാജിയില്ലെന്നുറച്ച് മാണി: വേണമെന്ന് ഘടകകക്ഷികള്‍

 

ബാര്‍കോഴക്കേസിലെ കോടതി പരാമര്‍ശത്തിന്റെ പേരില്‍ രാജി വെക്കില്ലെന്ന് കെ.എം മാണി. ഇക്കാര്യം മുഖ്യമന്ത്രിയേയും മാണി അറിയിച്ചു. രാജി വെക്കുകയാണെങ്കില്‍ സര്‍ക്കാരും രാജി വെക്കണമെന്ന് നിലപാടിലാണ് മാണി വിഭാഗം. നേരത്തെ പാമോലിന്‍ കേസില്‍ പരാമര്‍ശം വന്നപ്പോള്‍ ഉമ്മന്‍ചാണ്ടിയോ, ടൈറ്റാനിയം കേസില്‍ ചെന്നിത്തലയൊ രാജി വെച്ചില്ലെന്നും പിന്നെ തനിക്കുമാത്രമായി വേറൊരു കീഴ്‌വഴക്കം പറ്റില്ലെന്നും മാണി വ്യക്തമാക്കി. മാണി രാജി വെക്കുകയാണെങ്കില്‍ തന്റെ സ്ഥാനമാനങ്ങലും രാജി വെക്കുമെന്ന് ചീഫ് വിപ്പ് തോമസ് ഉണ്ണിയാടനും വ്യക്തമാക്കിയിട്ടുണ്ട്. എട്ട് എംഎല്‍എമാരില്‍ അഞ്ച് പേരുടെ പിന്തുണ മാണിസാറിനൊപ്പമുണ്ടെന്നും ഉണ്ണിയാടന്‍ പറഞ്ഞു. രാജി വെക്കാതെ മാണിക്ക് വേറെ വഴിയില്ലെന്ന് ജോസഫ് വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്.

അതെസമയം രാജിയല്ലാതെ വേറെ വഴിയില്ലെന്ന് മാണിയോട് മുഖ്യമന്ത്രിയും മറ്റ് ഘടകക്ഷി നേതാക്കളും വ്യക്തമാക്കി. കാത്തിരുന്നു കാണാമെന്നാണ് കെപിസിസി പ്രസിഡണ്ട് വി.എം സുധീരന്‍ പറഞ്ഞത്.

© 2024 Live Kerala News. All Rights Reserved.