ബിഹാര്‍ തോല്‍വ്വി; കേന്ദ്ര ക്യാബിനറ്റ് ഉടച്ചു വാര്‍ത്തേക്കും

 

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വ്വിയെത്തുടര്‍ന്ന് കേന്ദ്ര കാബിനറ്റ് ഉടച്ചുവാര്‍ക്കാന്‍ പ്രധാനമന്ത്രി നീക്കമാരംഭിച്ചതായി സൂചന. അടുത്ത പാര്‍ലമെന്റ് സമ്മേളനത്തിനു ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം. ദാദ്രി, ഹരിയാനയിലെ ദളിത് കുട്ടികളുടെ കൊലപാതകം തുടങ്ങിയ കാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന രീതിയില്‍ അഭിപ്രായങ്ങള്‍ പറഞ്ഞ മന്ത്രിമാരെ മാറ്റിയേക്കും.

കൂടാതെ തിരഞ്ഞെടുപ്പ് കാലത്ത് പയര്‍ വര്‍ഗങ്ങളുടെ വില കുത്തനെ ഉയര്‍ന്നതില്‍ കേന്ദ്ര ഭക്ഷ്യവകുപ്പ് മന്ത്രി റാം വിലാസ് പാസ്വാനോടും കാര്‍ഷികമന്ത്രി രാധാ മോഹന്‍ സിംഗിനോടും മോദിക്ക് കടുത്ത അമര്‍ഷമുണ്ട്. ഇതാണ് ബിഹാറില്‍ പിറകോട്ടടി നേരിടാന്‍ കാരണമെന്ന വിലയിരുത്തലും പ്രധാനമന്ത്രിക്കുണ്ട്. മോശം പ്രകടനത്തിന്റെ പേരിലായിരിക്കും ഇവരെ മാറ്റുക.

ഇതിനുപുറമെ വര്‍ഗീയ നീക്കത്തിലൂടെ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന മന്ത്രിമാരെ പുറത്താക്കാന്‍ ബിജെപി പ്രസിഡന്റ് അമിത്ഷായും മോദിയും തീരുമാനമെടുത്തതായും വാര്‍ത്തകളുണ്ട്.

© 2024 Live Kerala News. All Rights Reserved.