മാണിയുടെ രാജി നാളെ

 

ഹൈക്കോടതി പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രി കെ.എം മാണി നാളെ രാജി വയ്ക്കും. രാജിക്കാര്യം ചര്‍ച്ച ചെയ്യുന്നതിന് നാളെ അടിയന്തിര യുഡിഎഫ് യോഗം ചേരുന്നുണ്ട്. രാജിക്കായുള്ള ഘടകക്ഷികളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് യോഗം. ഇക്കാര്യത്തില്‍ കൂട്ടായ തീരുമാനമെടുക്കുമെന്ന് മുസ്ലിംലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മാണിയുടെ രാജി ഇന്നുണ്ടായേക്കുമെന്നായിരുന്നു നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. അതെസമയം, കൊച്ചിയിലെ ബന്ധുവീട്ടില്‍ കഴിയുന്ന കെ.എം മാണി പാര്‍ട്ടി നേതാക്കളുമായി ടെലഫോണില്‍ ചര്‍ച്ച നടത്തുകയാണ്. തന്റെ വിശ്വസ്തരെയെല്ലാം മാണി വിളിപ്പിച്ചിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.