ഗസ്റ്റ് ലക്ചറര്‍

തിരുവനന്തപുരം തൈക്കാട് ഗവണ്‍മെന്റ് കോളേജ് ഓഫ് ടീച്ചര്‍ എജ്യൂക്കേഷനില്‍ നാച്വറല്‍ സയന്‍സ് വിഭാഗത്തില്‍ എഫ്.ഐ.പി. ഒഴിവില്‍ ഗസ്റ്റ് ലക്ചററെ നിയമിക്കുന്നു. യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനത്തില്‍ കുറയാത്ത ബിരുദാനന്തര ബിരുദവും എം.എഡ്, യു.ജി.സി, നെറ്റ് എന്നിവയും മൂന്നു വര്‍ഷത്തില്‍ കുറയാത്ത അംഗീകൃത അധ്യാപക പരിചയവും. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസുകളില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഇന്റര്‍വ്യുവിന് നവംബര്‍ 13 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് പ്രിന്‍സിപ്പാളിന് മുമ്പില്‍ ഹാജരാകണം.