ശബരിമല: 61 കോടിയുടെ പദ്ധതികള്‍ പൂര്‍ത്തിയായി

 

ശബരിമല മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി 61.27 കോടി രൂപയുടെ പദ്ധതികള്‍ പൂര്‍ത്തിയായി. ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലായാണ് പദ്ധതികള്‍ നടപ്പിലാക്കിയത്. ശബരിമലയില്‍ 42.25 കോടി രൂപയുടെയും പമ്പയില്‍ 10.88 കോടി രൂപയുടെയും നിലയ്ക്കലില്‍ 8.14 കോടി രൂപയുടെയും പദ്ധതികളാണ് പൂര്‍ത്തിയായത്.

ശബരിമലയില്‍ നടപ്പിലാക്കിയ വിവിധ പദ്ധതികള്‍ ചുവടെ; ചെലവായ തുക ബ്രാക്കറ്റില്‍.

സന്നിധാനത്തെ മാലിന്യ സംസ്‌കരണ പ്ലാന്റ് (22.87 കോടി), ശരംകുത്തി ക്യൂ കോംപ്ലക്‌സ്-ഒന്ന് (1.65), ശരംകുത്തി ക്യൂ കോംപ്ലക്‌സ്-രണ്ട് (1.59), ശരംകുത്തി ക്യൂ കോംപ്ലക്‌സ്-മൂന്ന് (1.59), ശരംകുത്തി ക്യൂ കോംപ്ലക്‌സ്-നാല് (1.59), ശരംകുത്തി ക്യൂ കോംപ്ലക്‌സ്-അഞ്ച് (1.59), ശരംകുത്തി ക്യൂ കോംപ്ലക്‌സ്-ആറ് (1.59), ടോയ്‌ലറ്റ് ബ്ലോക്ക് (2.05), വാട്ടര്‍ ടാങ്ക്-അഞ്ച് (1.69), വാട്ടര്‍ ടാങ്ക്-ആറ് (1.69), ഏരിയല്‍ ബഞ്ച്ഡ് കേബിള്‍സ് ഉപയോഗിച്ചുള്ള വൈദ്യുതീകരണവും അനുബന്ധ ജോലികളും (4.35), പമ്പയിലെ പദ്ധതികള്‍ : ടോയ്‌ലറ്റ് ബ്ലോക്ക്-മൂന്ന് (1.87), ഗോഡൗണ്‍ ബില്‍ഡിംഗ് (1.45), റെസ്റ്റോറന്റ് ബ്ലോക്ക് (3.78), അന്നദാനം ബ്ലോക്ക് (3.78) നിലയ്ക്കലില്‍ റോഡുകള്‍, പാര്‍ക്കിംഗ് യാര്‍ഡുകള്‍, അനുബന്ധ സൗകര്യങ്ങള്‍ എന്നിവയ്ക്കായി 8.14 കോടി രൂപയും ചെലവഴിച്ചു.

© 2024 Live Kerala News. All Rights Reserved.